തമിഴ്‌നാട് ജയലളിത തന്നെ ഭരിക്കുമോ? തുടര്‍ഭരണമെന്ന് സൂചന; കരുണാനിധി വിയര്‍ക്കുന്നു

jaya

ചെന്നൈ: തമിഴ് ജനത ഇത്തവണയും അമ്മയ്‌ക്കൊപ്പം നില്‍ക്കുമെന്നുറപ്പായി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാനിരിക്കെ ജയലളിതയാണ് മുന്നിട്ടു നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ തുടര്‍ഭരണത്തിന് സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

232 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ഫലം പുരോഗമിക്കുമ്പോള്‍ എഐഡിഎംകെക്ക് വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. എക്സിറ്റ് പോള്‍ പ്രവലനങ്ങളെ മറികടക്കുന്ന കാഴ്ചയാണ് തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ ഫലം വ്യക്തമാക്കുന്നത്.

തമിഴ്നാട്ടില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഏകദേശം 40 ദശലക്ഷത്തോളം ജനങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് ചെയ്തു. കരുണാനിധിയുടെ ഡിഎംകെ മിക്കയിടങ്ങളിലും പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരുടെ ശക്തമായ പിന്തുണ ജയലളിതക്കുണ്ടെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Top