രക്ഷകനായി റെയില്‍വേ പോലീസ്; ട്രെയിനിന്റെ അടിയിലേക്ക് ഊര്‍ന്നുവീണ യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി പോലീസ്..വീഡിയോ കാണാം..

ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് നിലതെറ്റി വീണത് ട്രെയിനിന്റെ അടിയിലേക്ക്. മരണത്തില്‍ നിന്നും യുവാവിനെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് കയറ്റിയത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ പോലീസുകാരന്‍. ഇന്ന് സോഷ്യല്‍മീഡിയ ആ പോലീസുകാരന് സല്യൂട്ടടിക്കുകയാണ്.

തമിഴ്നാട്ടിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത്. യാത്രക്കാരന് ഒരു പോറല്‍പോലും ഏറ്റില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ശ്വാസംഅടക്കിപിടിച്ചേ ഈ വീഡിയോ ദൃശ്യം കാണാന്‍ കഴിയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top