റോഡുകള്‍ പോറോട്ടപോലെ പൊട്ടിപ്പോകുന്നതാണ്; ഡിഎംകെയെ പരിഹസിച്ച് വിജയകാന്ത്

Vijayakanth

ചെന്നൈ: മുഖ്യമന്ത്രി കസേര കൊതിക്കുന്ന ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത് ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ റോഡിന്റെ അവസ്ഥയെ പരിഹസിച്ചാണ് വിജയകാന്ത് രംഗത്തെത്തിയത്. റോഡുകള്‍ പൊട്ടിപൊളിഞ്ഞിരിക്കുകയാണെന്നാണ് വിജയകാന്ത് ചൂണ്ടിക്കാണിക്കുന്നത്.

അണ്ണാ ഡി.എം.കെ ഭരണകാലത്ത് സംസ്ഥാനത്ത് പണിത റോഡുകള്‍ പൊറോട്ടപോലെ പൊട്ടിപ്പോകുന്നതാണെന്ന് വിജയകാന്ത് പറയുന്നു. തിരുത്തണിയില്‍ നിന്ന് ചെന്നൈ വരെ താന്‍ റോഡുമാര്‍ഗമാണ് വന്നതെന്നും റോഡിന്റെ മോശം അവസ്ഥ കാരണം തനിക്ക് ക്ഷീണമാണെന്നും വിജയ്കാന്ത് പറഞ്ഞു.

പൊറോട്ടപോലെ പല കക്ഷണങ്ങളായി പൊട്ടിപ്പോകുന്ന റോഡുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമ്പത് വര്‍ഷത്തോളം മാറിവന്ന ഡി.എം.കെ, അണ്ണാ ഡി.എം.കെ സര്‍ക്കാരുകള്‍ ജനക്ഷേമത്തിന് വേണ്ടിയല്ല പ്രവര്‍ത്തിച്ചതെന്നും അഴിമതി നടത്താന്‍ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Top