രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവം: ‘വിജയ് പദയാത്ര നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിലെ ഭാരവാഹികളുമായി പനൈയൂരിലെ ഗസ്റ്റ് ഹൗസില്‍ വച്ചു ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയും ഈ വാര്‍ത്തകളുടെ വിശ്വാസ്യത കൂട്ടുന്നതായിരുന്നു. വിജയ് തമിഴ്നാട്ടിലുടനീളം പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസിന് മുന്‍പാകും പദയാത്രയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

Top