കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുന്നു; സംരക്ഷണമൊരുക്കണമെന്നാവശ്യവുമായി ജയലളിത

Jayalalithaa

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിതയെത്തി. കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുകയാണെന്നാണ് ജയിലളിത പറയുന്നത്. കര്‍ണാടകയിലെ തമിഴര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജയലളിത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

കര്‍ണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴര്‍ വേട്ടയാടപ്പെടുന്നുവെന്നും കത്തില്‍ ജയലളിത ആരോപിച്ചു. കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടകയില്‍ വ്യാപക അക്രമം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസ് വാഹനത്തിനു തീവച്ച ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവയ്പിലാണ് ഒരാള്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ വ്യാപകമായി വാഹനങ്ങള്‍ കത്തിക്കുകയാണ്. തമിഴ്നാട് സ്വദേശികളുടെ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും എറിഞ്ഞും അടിച്ചും തകര്‍ത്തു. അക്രമത്തെ തുടര്‍ന്ന് ബംഗളുരുവില്‍ സ്വകാര്യ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടു.

Top