‘എ​ൻ ഉ​യി​ർ കാ​പ്പോ​ൻ’; അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ പദ്ധതിയുമായി സ്റ്റാലിൻ; പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ദ്യ 48 മ​ണി​ക്കൂ​ർ സൗജന്യ ചികിത്സ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ റോ​ഡ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ നൽകുന്ന പദ്ധതി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. ‘എ​ൻ ഉ​യി​ർ കാ​പ്പോ​ൻ’ എ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ദ്യ 48 മ​ണി​ക്കൂ​ർ സ​മ​യ​ത്തെ ചി​കി​ത്സ​യാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക. തമിഴ്നാട് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും ഈ ​സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ പ​രി​ര​ക്ഷ ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 609 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ ​ചി​കി​ത്സ ല​ഭ്യ​മാ​കു​ക. ഇ​തി​ൽ 408 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും 201 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സു​വ​ർ​ണ മ​ണി​ക്കൂ​റി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും വി​ല​യേ​റി​യ മ​നു​ഷ്യ ജീ​വ​ൻ ര​ക്ഷി​ക്ക​ലു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്. കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ (CMCHIS) ഗു​ണ​ഭോ​ക്താ​ക്ക​ളും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രും പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

Top