ആറ് മാസമായി തമിഴ്‌നാട് പോലീസിനെ വലച്ച കള്ളനെ പിടികൂടി; മോഷണം പോയ 90 വിഗ്രഹങ്ങള്‍ കണ്ടെടുത്തത് വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്ന്, സിനിമയെ വെല്ലുന്ന മോഷണം ഇങ്ങനെ

ചെന്നൈ: തമിഴ്‌നാട് പോലീസിനെ കഴിഞ്ഞ ആര് മാസമായി വലച്ച കള്ളന്‍ അവസാനം പോലീസ് പിടിയില്‍. കഴിഞ്ഞ ആറ് മാസമായി നടക്കുന്ന വിഗ്രഹ മോഷണ പരമ്പരകളുടെ ചുരുള്‍ അഴിഞ്ഞുതുടങ്ങി. ചെന്നൈയിലെ വസ്ത്രവ്യാപാരിയുടെ വീട്ടില്‍ നിന്ന് 90 വിഗ്രഹങ്ങള്‍ പിടിച്ചെടുത്തതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട മോഷണത്തിന് തുമ്പു ലഭിച്ചത്. സെയ്ദാപേട്ടിലെ വസ്ത്രവ്യാപാരി റണ്‍ബീര്‍ഷായുടെ വീട്ടില്‍ നിന്നാണ് വിഗ്രഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. വിഗ്രഹങ്ങളില്‍ ഭൂരിഭാഗവും പുരാവസ്തുക്കളുടെ വിഭാഗത്തില്‍ പെടുത്താവുന്നതാണെന്നും വിപണിയില്‍ നൂറു കോടിയിലധികം രൂപ വിലവരുമെന്നും പൊലീസ് വ്യക്തമാക്കി.

വിഗ്രഹങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട രത്‌നങ്ങളും വിളക്കുകളും വ്യാപാരിയുടെ വീട്ടിലും പരിസരങ്ങളിലുമായി ഒളിപ്പിച്ചിരുന്നു. പഴക്കമേറിയ ശില്‍പങ്ങളും വീട്ടില്‍ കണ്ടെത്തി. മോഷ്ടിച്ച വിഗ്രഹങ്ങളും ശില്‍പങ്ങളും വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. വ്യാപാരിക്ക് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അനധികൃത വില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയ മറ്റൊരു വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതെല്ലാം പിടിച്ചെടുത്തത്. മോഷ്ടിച്ച വിഗ്രഹങ്ങളുടെ പ്രധാന ഇടപാടുകാരനായിരുന്നു റണ്‍ബീര്‍ഷാ. ഇയാളെ പിടികൂടിയതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ തമിഴ്‌നാട്ടിലുണ്ടായ വിഗ്രഹ മോഷണങ്ങളുടെ ചുരുള്‍ അഴിക്കാന്‍ പൊലീസിന് കഴിയും. എന്നാല്‍ ഏറെ നാളുകളായിട്ടും വിഗ്രഹങ്ങള്‍ വില്‍പ്പന നടത്താതെ വീട്ടില്‍ സുക്ഷിച്ചതിന്റെ കാരണം തിരക്കുകയാണ് പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top