തമിഴ്മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബിജെപി നോട്ടയ്ക്കും പിന്നില്‍; അഡ്വ. ജയശങ്കറിന്റെ ആക്ഷേപം ഫേസ്ബുക്കില്‍

തിരുവനന്തപുരം: തമിഴ് മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബി.ജെ.പി നോട്ടയ്ക്കും നാം തമിഴര്‍ പാര്‍ട്ടിക്കും പിന്നിലായിപ്പോയെന്ന പ്രസ്താവനയുമായി അഡ്വ.എസ്.ജയശങ്കര്‍. അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി ദിനകരനാണെന്ന് തെളിഞ്ഞു, പണത്തിനു മീതെ പളനിസാമിയോ സ്റ്റാലിനോ പറക്കില്ലെന്നും ഉറപ്പായി.

തമിഴക രാഷ്ട്രീയം ഇനി മന്നാര്‍ഗുഡി മാഫിയയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും. ഇനി മന്നാര്‍ഗുഡി മാഫിയയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും ഒന്നും പേടിക്കാനില്ലെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പുരട്ചി തലൈവിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദിനകരനു കിട്ടിയതിന്റെ പകുതി വോട്ടേ എഡിഎംകെ സ്ഥാനാര്‍ഥിക്കു കിട്ടിയുള്ളൂ. ഡിഎംകെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാര്‍ട്ടികളില്‍ നിന്ന് തമിഴ് മക്കളെ കാപ്പാത്താന്‍ പുറപ്പെട്ട ബിജെപി നാം തമിഴര്‍ പാര്‍ട്ടിക്കും നോട്ടക്കും പിന്നിലായി.

അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി ദിനകരനാണെന്ന് തെളിഞ്ഞു, പണത്തിനു മീതെ പളനിസ്വാമിയോ സ്റ്റാലിനോ പറക്കില്ലെന്നും ഉറപ്പായി.

ആര്‍കെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിക്കുന്നു. അന്ന് അണ്ണാ ഡിഎംകെ വന്‍വിജയം നേടി, സംഘടനാ കോണ്‍ഗ്രസ് രണ്ടാം സ്ഥാനം നേടി, ഡിഎംകെ മൂന്നാമതായി. അവിടെ നിന്നങ്ങോട്ട് എംജിആര്‍ കുതിച്ചു കയറി, കലൈഞ്ചര്‍ കൂപ്പുകുത്തി.

തമിഴക രാഷ്ട്രീയം ഇനി മന്നാര്‍ഗുഡി മാഫിയയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും. ഒന്നും പേടിക്കാനില്ല.

Top