സിപിഎം കലക്കി; ബൃന്ദാ കാരാട്ടിന്റെ അഭിനന്ദനം

Brinda-Karat

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിച്ചുക്കൊണ്ടിരിക്കെ കേരളം ചുവക്കുമെന്ന് 50ശതമാനം ഉറപ്പായി കഴിഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ ഇടത് മുന്നേറുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് കോട്ടകള്‍ തച്ചുടച്ചാണ് ഇടത് മുന്നേറുന്നത്. കേരളത്തചില്‍ സിപിഎം കലക്കിയെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞത്.

സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിനന്ദനവുമായിട്ടാണ് ബൃന്ദാ കാരാട്ടെത്തിയത്. കണ്ണൂരില്‍ ഇരിക്കൂര്‍ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളും ചുവപ്പ് പിടിച്ചടക്കി. തൃശ്ശൂര്‍ എല്ലാ മണ്ഡലങ്ങളിലും ഇടതു പക്ഷം കൈക്കലാക്കി. പൂഞ്ഞാറില്‍ പിസി ജോര്‍ജ് അട്ടിമറി വിജയം കരസ്ഥമാക്കി. എല്‍ഡിഎഫ് 93, യുഡിഎഫ് 45, എന്‍ഡിഎ 1 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top