മഴക്കെടുതി; കേരളത്തിന് കൈത്താങ്ങായി ഡി.എം.കെയും

മഴക്കെടുതി ദുരിതത്തിലാക്കിയ കേരളത്തിന് ഡി.എം.കെ കൈത്താങ്ങാകുന്നു. അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നല്‍കിയ നിര്‍ദേശമനുസരിച്ച് ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

അറുപത് ലോഡ് സാധനങ്ങള്‍ ഇന്നലെ വൈകുന്നേരം പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ സ്റ്റാലിന്‍ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top