വിടി ബലറാമിന് ആരെങ്കിലും കുറച്ച് പണം നല്‍കി സഹായിക്കണം; അഭ്യര്‍ത്ഥനയുമായി എംഎല്‍എ ഫേസ്ബുക്കില്‍

vt-balram

വിടി ബലറാമിന് ആരെങ്കിലും കുറച്ച് പണം നല്‍കി സഹായിക്കണം, എംഎല്‍എ തന്നെയാണ് ഈ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയെ വളരെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രീയക്കാരനാണ് വിടി ബലറാമെന്ന് പല കാര്യങ്ങളിലൂടെയാണ് അറിയിച്ചു തന്നതാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാശ് പോലും ബലറാമിന്റെ കൈയ്യില്‍ ഇല്ലത്രേ.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കുന്നതിനുള്ള പണത്തിനായി സംഭവാനകള്‍ അഭ്യര്‍ത്ഥിച്ച് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇലക്ഷന്റെ ആവശ്യാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം തുടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അടക്കം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്ലാവരും മുഖ്യപ്രചരണായുധമാക്കിയിരിക്കുന്നത് ഫേസ്ബുക്കിനെയാണ്. ഉമ്മന്‍ ചാണ്ടി, വി.എസ്, സുധീരന്‍, പിണറായി വിജയന്‍ തുടങ്ങി എല്ലാവരും പരസ്പരം കൊമ്പുകോര്‍ക്കാനാണ് ഈ മാധ്യമത്തെ കൂടുതലായും വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.

Top