കന്നിവോട്ട് ചെയ്യാന്‍ പ്രായമെത്രയാ? 100ാം വയസില്‍ കന്നിവോട്ട് ചെയ്യാനെത്തിയ ത്രേസ്യാമ്മ ചേടത്തി കൗതകക്കാഴ്ചയായി

first_voter

കൊളക്കാട്: മലയോരത്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ വോട്ടുചെയ്യാന്‍ മറന്നു പോയ ഒരു ത്രേസ്യാമ്മ ചേടത്തിയുണ്ട്. കന്നിവോട്ട് ചെയ്യാന്‍ പ്രായമെത്രയാ? തനിക്കതറിയില്ലെങ്കില്‍ തനിക്ക് 100 വയസ്സായി എന്നു പറഞ്ഞെത്തിയ കണ്ണൂര്‍ കൊളക്കാട് സ്വദേശി ത്രേസ്യാമ്മ ചേടത്തി എല്ലാവര്‍ക്കും കൗതകക്കാഴ്ചയായി.

100ാം വയസ്സിലാണ് ത്രേസ്യാമ്മയ്ക്ക് വോട്ട് ചെയ്യാന്‍ മോഹം ഉദിച്ചത്. പിന്നീട് ത്രേസ്യാമ്മ ചേടത്തിക്ക് വോട്ടര്‍ ഐഡി നല്‍കാന്‍ കളക്ടര്‍ വരെ നേരിട്ട് എത്തേണ്ടി വന്നു. ജനാധിപത്യമോ പ്രായപൂര്‍ത്തി വോട്ടവകാശമോ ഇല്ലാത്ത കാലത്താണ് ത്രേസ്യാമച്ചേടത്തി ജനിച്ചത്. ഇന്ത്യ സ്വതന്ത്രയാകുന്നതും,കേരള സംസ്ഥാന രൂപീകരണവും കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെഞ്ച്വറിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ത്രേസ്യാമച്ചേടത്തിക്ക് തോന്നി ഒന്നു വോട്ടു ചെയ്യണം. അമ്മച്ചിയുടെ ആഗ്രഹ പ്രകാരം മകന്‍ ജോണികൊളക്കാട് വോട്ടര്‍ ഐഡിക്കായി അപക്ഷ സമര്‍പ്പിച്ചെങ്കിലും ഫോട്ടോയെടുപ്പിനൊന്നും പോകാന്‍ വയ്യാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജില്ലാ കളക്ടര്‍ നേരിട്ടെത്തി വോട്ടര്‍ ഐഡി ത്രേസ്യാമ്മചേടത്തിക്ക് നല്‍കുന്നത്.

മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ കന്നിവോട്ടറെ കാണാന്‍ സ്ഥാനാര്‍ത്ഥികളും വീട്ടിലെത്തി. ചിഹ്നവും പേരും പറഞ്ഞ് വോട്ടുചെയ്യണമെന്ന അപേക്ഷയും കഴിഞ്ഞ് വോട്ടറുടെ അനുഗ്രഹവും മേടിച്ചാണ് അവര്‍ മടങ്ങിയത്. പോളിംഗ് ബൂത്തില്‍ കാണാമെന്നുപറഞ്ഞ് ത്രേസ്യാമ്മച്ചേടത്തി അവരെയെല്ലാം യാത്രയാക്കി.

Top