പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമാണെന്ന് കെഎം മാണി; അഴിമതിയില്‍ മുങ്ങിയ മാണി തോല്‍ക്കുമെന്ന് പിസി ജോര്‍ജ്ജ്

K._M._Mani_portrait

കോട്ടയം: ഇത്രയേറെ പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടായിട്ടും യുഡിഫ് സ്ഥാനാര്‍ഥി കെഎം മാണി പ്രതീക്ഷയിലാണ്. ഇപ്പോഴും പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് ഉറച്ച വിശ്വാസത്തിലാണ് മാണി. പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്നും മാണി പറയുകയുണ്ടായി.

അതേസമയം, പാലായില്‍ കെഎം മാണി എട്ട് നിലയില്‍ പൊട്ടുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ് പറഞ്ഞു. അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് പിസിജോര്‍ജ്ജ് പറഞ്ഞു. 1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല മത്സരം പാലായില്‍ ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മത്സരം ഉണ്ടെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. മത്സരം ഉണ്ടെങ്കിലും പാലായിലെ വോട്ടര്‍മാര്‍ തനിക്ക് നല്ല ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുമെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.

Top