ബിഹാര്‍ ഫലം ഇന്ന്..തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ 11 മണിയോടെ അറിയാം

പട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. നതീഷ് കുമാര്‍ നേതൃത്വംനല്‍കുന്ന മഹാസഖ്യവും പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍.ഡി.എ. മുന്നണിയും ഇഞ്ചോടിഞ്ച് മത്സരിച്ച തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ 11 മണിയോടെ അറിയാനാകും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 243 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ എക്‌സിറ്റ് പോള്‍ഫലങ്ങള്‍ നാലെണ്ണം മഹാസഖ്യത്തിനും മൂന്നെണ്ണം എന്‍.ഡി.എ സഖ്യത്തിനും ഭൂരിപക്ഷം പ്രവചിച്ചു.

Top