ഇവിടെയെല്ലാം ശരിയാണ്; ഇനി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് ശരിയാക്കാനൊന്നുമില്ലെന്ന് സലിംകുമാര്‍

salim-kumar-reties-from-acting

ഇത്തവണ കേരളം എല്‍ഡിഎഫ് തൂത്തുവാരുമെന്നും എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നും പറയുന്നു. ഇത്തരം വാഗ്ദാനങ്ങളോട് നടന്‍ സലിംകുമാ
ര്‍ വളരെ രസകരമായി പ്രതികരിക്കുന്നു. ഇവിടെയെല്ലാം ശരിയാണ്, ഇനി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് ശരിയാക്കാനൊന്നുമില്ലെന്ന് സലിംകുമാര്‍ പറയുന്നു.

കേരളത്തില്‍ ഇതുവരെ അഞ്ച് ഇടതു മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടും അവര്‍ ശരിയാക്കാത്ത കേരളം എല്‍ഡിഎഫ് വന്നിട്ട് എങ്ങനെ ശരിയാക്കും? എല്‍ഡിഎഫ് വന്നിട്ടു ശരിയാക്കാന്‍ ഒന്നുമില്ല. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു സലീം കുമാര്‍. ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ 12ാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തിനോളം വികസനത്തിലെത്തിക്കാമെന്നാണു ബിജെപിയുടെ വാഗ്ദാനമെന്നും സലിംകുമാര്‍ പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം കണ്ട നീതിമാനായ മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏതു മണ്ഡലത്തിലായാലും വികസനത്തിന്റെ പര്യായമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിര്‍മിച്ച 245 പാലങ്ങളില്‍ പതിനാറും സ്വന്തം മണ്ഡലത്തില്‍ എത്തിച്ച മാന്ത്രികനാണ് അദ്ദേഹം.സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനിച്ചുകഴിഞ്ഞ തിരുവഞ്ചൂരിന്റെ വിജയത്തില്‍ ഒരുപങ്ക് അവകാശപ്പെടാന്‍ വേണ്ടിയാണ് താനും പ്രചാരണത്തിനെത്തിയതെന്ന് പറഞ്ഞ സലീം കുമാര്‍ തിരുവഞ്ചൂരിനൊപ്പം വാഹനപ്രചരണ ജാഥയിലും പങ്കെടുത്തു.

Top