നേമത്ത് വോട്ടു കച്ചവടം നടന്നെന്ന് സുരേന്ദ്രന്‍ പിള്ള; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം

Surendran-Pillai

തിരുവനന്തപുരം: വോട്ട് കച്ചവടം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്ന് വി.സുരേന്ദ്രന്‍ പിള്ള. നേമം മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്നാണ് സുരേന്ദ്രന്‍ പിള്ള ആരോപിക്കുന്നത്. വോട്ട് കച്ചവടം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

കെപിസിസി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നും സുരേന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. നേമത്ത് വോട്ട് കച്ചവടം നടന്നുവെന്ന് തെരഞ്ഞെടുപ്പുതോല്‍വി അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പാര്‍ട്ടികമ്മിറ്റികള്‍ മുഴുവന്‍ പിരിച്ചുവിടണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.

ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരമൊരുക്കിയ നേമത്തെ പാര്‍ട്ടി നടപടി പൊറുക്കാനാകാത്ത തെറ്റാണ്. നേമത്തെ രണ്ട് ബ്ലോക്ക് കമ്മിറ്റികളും 168 ബൂത്ത് കമ്മിറ്റികളും സേവാദള്‍ കമ്മിറ്റികളുംപിരിച്ചുവിടണമെന്നും മുന്‍ ഡിസിസി സെക്രട്ടറി മുടവന്‍മുകള്‍ രവിയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു0.

Top