ജീവന്‍ പോലും ചിലപ്പോള്‍ നഷ്ടപ്പെടാം; താന്‍ മരിച്ചാലും തന്റെ സിനിമ പൂര്‍ത്തിയാകണമെന്ന് ആമിര്‍ഖാന്‍

aamir

പ്രശസ്ത ബോളിവുഡ് താരം ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജീവന്‍ പോലും പണയം വെച്ചാണ് ആമിര്‍ഖാന്‍ അഭിനയിക്കുന്നത്. പല സാഹസികമായ രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാല്‍, താന്‍ മരിച്ചുപോയാല്‍ യുവതാരങ്ങളായ രണ്‍വീറിനേയോ രണ്‍ബീറിനോയോ വെച്ച് സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആമിര്‍ഖാന്‍ പറയുന്നത്.

ഷൂട്ടിംഗിനിടയിലാണ് ആമിര്‍ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ വനിത ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടേയും പിതാവും ഗുസ്തിചാമ്പ്യനുമായ മഹാവീര്‍ എന്ന യഥാര്‍ത്ഥ കഥാപാത്രത്തെയാണ് സിനിമയില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഇതനായി 98 കിലോ കൂട്ടിയ ആമിര്‍ കഥാപാത്രത്തിന്റെ ചെറുപ്പകാലം ഭംഗിയാക്കാന്‍ കുറച്ചത് 18 കിലോ ഭാരമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമേ ഒട്ടേറെ ഗുസ്തി രംഗങ്ങളും താരത്തിന് ചെയ്യേണ്ടി വന്നിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയും കൂടുതല്‍ കൂടുതല്‍ വെല്ലുവിളിയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുമാണ് ആമിറിനെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മംഗലപാണ്ഡേയും മഹാവീറിനെയും പോലെ ഒട്ടേറെ ഇതിഹാസ താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആമിര്‍ പുതിയതായി ചെയ്യാന്‍ പോകുന്നത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മയെയാണ്.

Top