ശ്രീശാന്ത് ടീം ഫൈവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്; ശ്രീയുടെ നായിക നിക്കി ഗല്‍റാണി

sreesanth

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവടുവെയ്ക്കുന്നു. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീശാന്ത് സിനിമാ ഷൂട്ടിംഗ് തിരക്കിലാണ്. സംവിധായകന്‍ സുരേഷ് ഗോവിന്ദനാണ് ശ്രീയെ മലയാള ചലച്ചിത്ര ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിന് ഇടവേള നല്‍കി ശ്രീശാന്ത് എത്തിയത് ഫോര്‍ട്ട് കൊച്ചിയിലെ ടീം ഫൈവിന്റെ ലൊക്കേഷനിലേക്കാണ്. പിതാവ് ശാന്തകുമാരന്‍ നായര്‍ സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ച ക്യാമറക്ക് മുന്നില്‍ തന്റെ ആദ്യമലയാള ചിത്രത്തിലേക്ക് ശ്രീശാന്തിന്റെ ആക്ഷന്‍.

ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ടറായ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. അഭിനയത്തിരക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. നാല് ദിവസത്തെ ഷൂട്ടിന് ശേഷം കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറാണ് ശ്രീശാന്തിന്റെ തീരുമാനം. ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീശാന്ത് മലയാളത്തില്‍ ആദ്യമായിട്ടാണെത്തുന്നത്.

ശ്രീക്ക് അഭിനയത്തോടുള്ള ഇഷ്ടം ഏവര്‍ക്കും അറിയാവുന്നതാണ്. നേരത്തെ റിയാലിറ്റി ഷോയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Top