സിനിമാക്കാരാണ് നമ്മുടെ ബന്ധുക്കള്‍; കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്

kalpana-sreemayi

അമ്മയുടെ ആഗ്രഹം പോലെ മകള്‍ സിനിമയിലേക്ക് വരുമോ? അന്തരിച്ച പ്രശസ്ത നടി കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക് വരുന്നുവെന്ന വാര്‍ത്ത് കാലങ്ങളായി കേള്‍ക്കുന്നതാണ്. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് തന്നെയാണ് ശ്രീമയി ഇപ്പോള്‍ പറയുന്നത്. അമ്മ എപ്പോഴും പറയുമായിരുന്നു, മോള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യം തോന്നുവാണെങ്കില്‍ അഭിനയിക്കാമെന്ന്.

മരിക്കുന്നതിനു മുന്‍പ് പലതവണ അമ്മ തന്നോട് പറയുമായിരുന്നുവെന്ന് ശ്രീമയി പറയുന്നു. നമ്മള്‍ എല്ലാവരും ഒരു സിനിമാ കുടുംബത്തിലെ അംഗമാണ്. ഭാവിയില്‍ മോള്‍ക്ക് സിനിമയാണ് ഇഷ്ടമെങ്കില്‍ അതുതന്നെയായിരിക്കും നല്ലത്. സിനിമാരംഗത്ത് നമുക്ക് ധാരാളം അടുപ്പമുള്ളവരുണ്ട്. അവരുമായി നല്ല ബന്ധങ്ങളുണ്ട്. അവരെല്ലാം നമ്മെ സഹായിക്കാനെത്തും.

സിനിമാക്കാരാണ് നമ്മുടെ ബന്ധുക്കളെന്ന് മിനു (കല്‍പന) എന്നോട് പറയാറുള്ളത് എത്ര വാസ്തവമായിരുന്നു. മിനുവിന്റെ വേര്‍പാട് നടന്ന ദിവസവും പിറ്റേന്നുമൊക്കെ എല്ലാ സിനിമാക്കാരും ഓടിവന്നു. അവരുടെ സഹായങ്ങള്‍ മറക്കാവുന്നതല്ല. മിനു എന്നോട് പറയാറുള്ളത് എത്ര കൃത്യമായിരുന്നുവെന്ന് എനിക്കപ്പോഴാണ് മനസിലായത്. എനിക്ക് സിനിമയിലെ പ്രധാനവേഷം ചെയ്യുന്നതിനോടാണിഷ്ടം.

10245285_1377988929150807_6402591675133864129_n

പിന്നെ, എന്നോട് മിനു പറഞ്ഞിരിക്കുന്നത് ഡിഫറന്റായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ്. ഞാനങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കിലും ഏതുതരത്തിലുള്ള കഥാപാത്രങ്ങളാണ് കിട്ടുന്നതെന്ന് അറിയില്ലല്ലോ. കിട്ടുന്ന കഥാപാത്രങ്ങള്‍ ഭംഗിയാക്കുക എന്ന തീരുമാനവും മനസിലുണ്ട്.

Top