‘ആന്‍മരിയ കലിപ്പിലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ മനസിലാകും

13508921_10206675829950494_5489111475431162380_n

‘ആന്‍ മരി കലിപ്പിലാണ്’ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ കലിപ്പ് ചിത്രമാണ് വരാന്‍ പോകുന്നത്. ചിത്രത്തിന്റെ ഫസ്റ്റഅ ലുക്ക് പോസ്റ്ററിലും കലിപ്പ് പോസാണ് ഉള്ളത്. സണ്ണിവെയ്‌നും അജു വര്‍ഗീസും തമിഴ് ബാലതാരം സാറ അര്‍ജുനും ഒന്നിച്ചുള്ള കലിപ്പ് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

തമിഴില്‍ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെ വിക്രമിന്റെ മകളായി ജനശ്രദ്ധ നേടിയ ബാലതാരമാണ് സാറ അര്‍ജുന്‍. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ മരി കലിപ്പിലാണ്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു അപ്രതീക്ഷിത താരസാന്നിധ്യവുമുണ്ടെന്നാണ് സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sara

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം. പ്ലേ ഹൗസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്

Top