പരീക്ഷ വകവയ്ക്കാതെ ജേക്കബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകന് വിനീത് ശ്രീനിവാസന്റെ ശാസന

vineeth-sreenivasan

എണ്ണിയാല്‍ തീരുന്ന സിനിമകളേ പറയാന്‍ ഉള്ളൂവെങ്കിലും വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്. യുവതാരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് വിനീതിരന്റെ ഓരോ സിനിമകള്‍ക്കുവേണ്ടി കാത്തിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്തതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്കിലായിരുന്നു ആരാധകര്‍.

ഇതിനിടയില്‍ സിനിമ കാണാന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥിയെ വിനീത് ഉപദേശിക്കുകയുണ്ടായി. പരീക്ഷ പോലും വകവയ്ക്കാതെ ജേക്കബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ആദ്യ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകനാണ് വിനീതിന്റെ ശാസന കിട്ടിയത്. ആദ്യം പോയി പരീക്ഷയ്ക്ക് നന്നായി പഠിക്കാനാണ് താരം ഉപദേശിച്ചത്. എന്നിട്ട് തന്റെ സിനിമ കണ്ടാല്‍ മതിയെന്നായിരുന്നു വിനീത് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രം കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ട് വിനീത് ഫേസ്ബുക്കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനു കമ്മന്റായിട്ടാണ് ആരാധകന് ഉപദേശമുള്ളത്. ഉച്ചയ്ക്ക് പരീക്ഷ ഉണ്ടായിട്ടും ആദ്യ ഷോയ്ക്ക് ടിക്കറ്റ് ചെയ്ത വിദ്യാര്‍ത്ഥിയോടാണ് വിനീത് ഇങ്ങനെ പറഞ്ഞത്.

നല്ലൊരു സിനിമ പ്രേക്ഷകരില്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് വിനീത് പറയുകയുണ്ടായി. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബ ജീവിതമാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്നും വിനീത് പറഞ്ഞു. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് വന്നത്.

Top