മുടി പറ്റെവെട്ടി ഷെയിൻ നിഗം…!! ചിത്രം കണ്ട് കണ്ണ് തള്ളി വെയിൽ സിനിമ ടീം

മലയാള സിനിമയിലെ പ്രശസ്ത യുവതാരം ഷെയിൻ നിഗവും വെയിൽ സിനിമയുടെ അണിയറക്കാരുമായുള്ള സംഘർഷം കടുത്ത അവസ്ഥയിലെന്ന് സൂചന. സിനിമയിലെ കഥാപാത്രത്തിനായി വളർത്തിയ മുടി ഷെയിൻ വെട്ടിയതാണ്  ആദ്യത്തെ വിവാദത്തിന് കാരണം. ഇപ്പോഴിതാ മുടി പറ്റെവെട്ടിയയ തൻ്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

വെയിൽ സിനിമാ ടീമിനെ ഒന്നടങ്കം ഷെയിനിന്റെ  പ്രവർത്തി അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.  അമ്മ അസോസിയേഷനും നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് താടിയും മുടിയും മുറിച്ച്  ഷെയിനിന്റെ പ്രതിഷേധം.shane-nigam-new

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത്. “സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.”ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.

Top