ആയിഷ വീണ്ടും തട്ടമിട്ടു; കാതല്‍ കഥൈയുടെ ടീസര്‍

maxresdefault

അവള്‍ തട്ടമിട്ടാലുണ്ടല്ലോ സാറേ..പിന്നെ ചുറ്റുമുള്ളതൊന്നും കാണൂലാാ… ആയിഷ വീണ്ടും തട്ടമിട്ടപ്പോള്‍ പ്രണയനായകനായി വിനോദും എത്തി. നിവിന്‍ പോളിയും ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ച തട്ടത്തിന്‍ മറയത്ത് തമിഴില്‍ റീമെയ്ക്ക് ചെയ്‌തെത്തി. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ തട്ടത്തിന്‍ മറയത്ത് തമിഴില്‍ എത്തുമ്പോള്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരിലാകുന്നു.

കാതല്‍ കഥൈയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി അവിസ്മരണീയമാക്കിയ വിനോദിനെ അവതരിപ്പിക്കുന്നത് വാള്‍ട്ടര്‍ ഫിലിപ്സാണ്. ആയിഷയായി ഇഷ തല്‍വാര്‍ തന്നെയാണ് തമിഴിലും എത്തുന്നത്. ആയിരം കണ്ണുമായി എന്ന വിനീത് പാടിയ ഗാനവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top