ചെമ്പന്‍ വിനോദിനെ കണ്ട് സായി പല്ലവി പേടിച്ച് കരഞ്ഞത് എന്തിന്?

kali

സിനിമയില്‍ അല്ലാതെ തന്നെ യുവതാരങ്ങളുടെ പ്രിയ നടിയായ സായി പല്ലവി നമ്മുടെ ചെമ്പന്‍ വിനോദിനെ കണ്ട് പേടിച്ചത്രേ. സായി പല്ലവി തന്നെ കണ്ട് പേടിച്ചെന്ന് ചെമ്പന്‍ വിനോദ് തന്നെയാണ് പറഞ്ഞത്. ചെമ്പന്‍ വിനോദിന്റെ രൂപം കണ്ടാല്‍ ആരും ഒന്നു ഭയക്കും. എന്നാല്‍, തന്റെ രൂപം കണ്ടല്ല സായി പേടിച്ചത്. തന്റെ അഭിനയം കണ്ടാണ് സായി പല്ലവി പേടിച്ച് കരഞ്ഞുപോയത്.

കോയമ്പത്തൂരില്‍ പഠിക്കുന്ന കാലത്ത് സായിക്ക് അതേ മാതൃകയില്‍ ചെറിയൊരു അനുഭവം ഉണ്ടായെന്നും അതിന്റെ ഓര്‍മ്മയിലാണ് തന്റെ കഥാപാത്രത്തെ കണ്ട് സായി പല്ലവി കരഞ്ഞതെന്നും ചെമ്പന്‍ വിനോദ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയ സിനിമ സങ്കല്‍പ്പങ്ങള്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ചെമ്പന്‍ വിനേദ് അഭിപ്രായപ്പെടുന്നു. വ്യത്യസ്ത വേഷങ്ങള്‍ ചിലപ്പോള്‍ ചോദിച്ചു വാങ്ങാറുണ്ടെന്നും അല്ലെങ്കില്‍ ആവര്‍ത്തന വിരസതയും ഒരെ ടൈപ്പ് കഥാപാത്രങ്ങളുമായപ്പോകുമെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

കോമഡി ചെയ്യാനാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും ചെമ്പന്‍ വിനോദ് അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വില്ലന്‍ വേഷം ചെയ്യണമെന്നാണ് കൂടുതല്‍ തല്‍പര്യമെന്നും അദ്ദേഹം പറയുന്നു.

Top