സെന്‍സര്‍ബോര്‍ഡ് സംവിധായകനെ സിനിമ എങ്ങനെ എടുക്കണമെന്ന് പഠിപ്പിക്കേണ്ടെന്ന് കമല്‍

Kamal

സെന്‍ബോര്‍ഡ് നിയമം കര്‍ശനമാക്കുമ്പോള്‍ ഇതിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. അനാവശ്യ നിയമങ്ങള്‍ ഉണ്ടാക്കുന്നത് കലാമൂല്യം ഇല്ലാത്തവരാണെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതാണ് സെന്‍സര്‍ ഓഫീസറുടെ ജോലി. സംവിധായകനെ സിനിമ എങ്ങനെ എടുക്കണമെന്ന് ഇവര്‍ പഠിപ്പിക്കേണ്ടെന്നും കമല്‍ പറയുന്നു.

നിര്‍മ്മാല്യം സിനിമയിലെ വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയപ്പോള്‍ വരാത്ത മുറിച്ചുമാറ്റലും ‘എ’ സര്‍ട്ടിഫിക്കറ്റും ആസ്വാദന കല വളര്‍ന്ന കാലത്ത് ആശങ്കപ്പെടുത്തുന്നത് എന്ത് കൊണ്ടാണെന്ന് സംവിധായകന്‍ കമല്‍ ചോദിക്കുന്നു. സെന്‍സര്‍ബോര്‍ഡിലെ രാഷ്ട്രീയ നിയമനങ്ങളും കലാമൂല്യം തിരിച്ചറിയാത്ത ഉദ്യോഗസ്ഥരും ആണ് സിനിമയെ കോടതി കയറ്റുന്നത്. കാധിപതിയെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ കലയെ പിന്നോട്ടടിക്കുകയാണ് എന്നും കമല്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംവിധായകനേയും വിളിച്ചുവരുത്തി എങ്ങിനെ സിനിമ നിര്‍മ്മിക്കണം എന്ന് പഠിപ്പിക്കല്ലല്ല അവരുടെ ഉത്തരവാദിത്വം. കേരളത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്നത്. അത് കൊണ്ടാണ് സെന്‍സിബിളായിട്ടുള്ള ഉദ്യോഗസ്ഥര്‍ വരണമെന്ന് ആവശ്യപ്പെടുന്നത്. പപ്പോഴും വെറും രാഷ്ട്രീയ നിയമനങ്ങളാണ് സെന്‍സര്‍ ബോര്‍ഡില്‍ നടക്കുന്നത്.കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ അംഗങ്ങളാക്കുന്നു. ബിജെപി ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നു. അതല്ലാതെ സാമൂഹിക ബോധമുള്ള, സിനിമയോ ഏതെങ്കിലും കലയോ അറിയണം എന്നതല്ല മാനദണ്ഡം.

Top