സംവിധായകനും വേണ്ടേ ഒരു റിലാക്‌സേഷന്‍; തപ്പട്ടയടിച്ച് എആര്‍ മുരുകദോസ്

ദളപതി വിജയ് യെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്ന തിരക്കിലാണ് ഏആര്‍ മുരുകദോസ്. വിജയുടെ ഈ 62ാം ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദളപതി 62 ഷൂട്ടിംഗ് സ്‌പോട്ടില്‍ മേളം കൊട്ടി നൃത്ത ചുവടുകള്‍ വെക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയം. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 62. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റീലീസ് ചെയ്യുന്ന ഈ വിജയ് ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ദീപാവലിക്ക് ദളപതി 62 തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്നത് എ. ആര്‍ റഹ്മാനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ഗിരീഷ് ഗംഗാധരനാണ്. വിജയ്യുടെ നായികമാരായി കീര്‍ത്തി സുരേഷും , വരലക്ഷ്മി ശരത് കുമാറും വേഷമിടുന്നുണ്ട്.

Top