വിമാനത്തിലെ പോസ്റ്റര്‍; രജനികാന്ത് ബോംബല്ല ആറ്റം ബോംബാണെന്ന് രാം ഗോപാല്‍ വര്‍മ

ramu

രജനികാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ പോസ്റ്റര്‍ പതിച്ച എയര്‍ എഷ്യയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പരിഹാസവുമായി പ്രമുഖര്‍ രംഗത്തെത്തി. കബാലി എന്ന ചിത്രം മികച്ച ചിത്രമായതു കൊണ്ടല്ല പകരം അതു താരപ്രഭയുടെ ഉയരം കാണിക്കാനാണെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു.

രജിനികാന്ത് ബോംബല്ല ആറ്റം ബോംബാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യയാണ് രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ പോസ്റ്ററുകള്‍ വിമാനത്തില്‍ പതിപ്പിച്ച് സര്‍വീസ് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കബാലിയില്‍ രജനിയുടെ രണ്ടു ലുക്കുകളാണ് വിമാനത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ ചിത്രങ്ങള്‍ ഇതോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. റിലീസിംഗ് ദിവസം വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്കു വമ്പന്‍ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top