എനിക്ക് സിപിംള്‍ ഒന്നും അറിയില്ലല്ലോ; പിടി മാഷ് സംവിധായകനാകുന്നു

soubin-shahir-to-direct-soon

പ്രേമത്തിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച സൗബിന്‍ ഷാഹിര്‍ ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ട താരമാണ്. പ്രേമം എന്ന ചിത്രത്തിലെ വേഷത്തിലൂടെ സൗബിനെ തേടിയെത്തിയത് നിരവധി ചിത്രങ്ങളാണ്. ചാര്‍ലി, ഡാര്‍വിന്റെ പരിണാമം, കലി, മഹേഷിന്റെ പ്രതികാരം ഇങ്ങനെ പോകുന്നു സൗബിന്റെ ഹിറ്റ് ചിത്രങ്ങള്‍.

എനിക്ക് സിപിംള്‍ സ്റ്റെപ്പ് അറിയില്ലല്ലോ, പാടുള്ളതല്ലേ പറ്റൂവെന്ന് പറഞ്ഞ നമ്മുടെ പിടി മാഷ് ഇനി സംവിധാകന്‍ എന്ന പാടുള്ള കുപ്പായം അണിയാന്‍ പോകുകയാണ്. പറവ എന്ന ചിത്രമാണ് സൗബിന്‍ സംവിധാനം ചെയ്യുന്നത്. അരങ്ങേറ്റ ചിത്രത്തിന്റെ കഥയും സൗബിന്റേത് തന്നെയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രമാണ് പറവ. പുതുമുഖങ്ങളെ അണിനിരത്തിയാണ് സൗബിന്‍ തന്റെ കന്നി ചിത്രം അണിയിച്ചൊരുക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ് ഛായാഗ്രഹണം.

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പി.ആര്‍.ഒ എ എസ് ദിനേശ്. ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍ വെള്ളം, വിപിന്‍ ദാസിന്റെ മുദ്ദുഗൗ, അനീഷ് ഉപാസനയുടെ കിന്റര്‍ ജോയ് എന്നിവയാണ് സൗബിന്റെ പൂര്‍ത്തിയായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. അമല്‍ നീരദിന്റെ ദുല്‍ഖര്‍ ചിത്രത്തിലും സൗബിന് അഭിനയിക്കുന്നുണ്ട്.

Top