എൽഡിഎഫിന് 85 പ്ലസ് സീറ്റുകള്‍; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 85 സീറ്റോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പാലക്കാട് സീറ്റില്‍ ഷാഫി പറമ്പില്‍ ഉറപ്പായും ജയിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ സംസാരം. ജനപ്രിയ എംഎല്‍എയാണ് അദ്ദേഹം. പക്ഷേ ജില്ലയിലെ ആറിടത്ത് മത്സരം ത്രില്ലറിലാണ്. ആറ് സീറ്റുകള്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മലമ്പുഴ, തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എങ്ങോട്ട് വേണമെങ്കിലും ചായാം. ഷൊര്‍ണൂരും കോങ്ങാട്ടും സിപിഎം ജയം ഉറപ്പിച്ചെന്നാണ് വിവരം. ഷാഫി ജയിക്കുമെങ്കിലും ഇത്തവണ ഭൂരിപക്ഷം കുറയാന്‍ സാധ്യത ശക്തമാണ്.

ചിറ്റൂരില്‍ കോണ്‍ഗ്രസ് ഇളക്കി മറിച്ച സീറ്റാണ്. അടിയൊഴുക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. മലമ്പുഴയില്‍ പക്ഷേ കാര്യമായ പ്രചാരണം നടന്നില്ലെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു. തൃത്താലയാണ് പേടിയുള്ള മറ്റൊരു മണ്ഡലം. ഇവിടെ എംബി രാജേഷ് തലപ്പൊക്കമുള്ള നേതാവാണ്. ബല്‍റാം ഇത് രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. മണ്ണാര്‍ക്കാട്ട് മലയോര മേഖലയിലെ വോട്ടുകള്‍ ഒപ്പം നിന്നില്ലെങ്കില്‍ ജയം പ്രതീക്ഷിക്കുന്നില്ല. തരൂരില്‍ പക്ഷേ സിപിഎമ്മിലെ പ്രശ്‌നം നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലവും ശക്തമായ മത്സരമാണ് നടക്കുന്നത്.

അതേസമയം ഇടതുമുന്നണി പോളിങ് ദിനത്തില്‍ തന്നെ കണക്കുകള്‍ ശേഖരിച്ച് ഇന്നോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിലും ബിജെപിയും ഇപ്പോഴും കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന് മുമ്പെന്ന പോലെ വോട്ടെടുപ്പിന് ശേഷവും മൂന്ന് മുന്നണികളും വലിയ അവകാശ വാദമാണ് നടത്തുന്നത്. കോഴിക്കോട് ഉള്‍പ്പടേയുള്ള ജില്ലകളില്‍ തിരിച്ച് വരുമെന്ന് യുഡിഎഫ് പറയുമ്പോള്‍ മലപ്പുറം ഒഴികേയുള്ള മലബാറിലെ ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാവുമെന്നാണ് ഇടത് നേതൃത്വം അഭിപ്രായപ്പെടുന്നത്.

കേരളത്തിൽ 105 സീറ്റ് നേടി അധികാരത്തിൽ വരും എന്നു തന്നെയാണ് ഇടതുപക്ഷവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വാർത്തകൾ. വടക്കൻ കേരളത്തോടൊപ്പം തെക്കൻ കേരളത്തിലും മികച്ച പ്രകടനമാണ് ഇടതുപക്ഷത്തിന്റേത് എന്നാണ് പൊതുവിലുള്ള വിലയിരുത്തലുകൾ.

മഞ്ചേശ്വരത്താണ് മലബാറില്‍ ബിജെപി പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ സുരേന്ദ്രന്‍ ഇത്തവണ വീണ്ടും മത്സരിച്ച മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ക്രോസ് വോട്ടിങ് ഉണ്ടായില്ലെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എംടി രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തില്‍ വിജയത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്നും ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

തൃശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, എന്നീ സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ചാലക്കുടി ഇല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ കൂടെ പോരുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ ആറും ഒപ്പം ഒല്ലൂരും അടക്കം ഏഴ് സീറ്റ് ഉറപ്പെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടലിലുള്ളത്. കുന്നംകുളവും കയ്പമംഗലവും അട്ടിമറിയില്‍ വരുന്ന മണ്ഡലങ്ങളാണ്. എസി മൊയ്തീനെതിരെ കടുത്ത ജനവികാരമുണ്ടെന്നാണ് വിലയിരുത്തല്‍. വടക്കാഞ്ചേരി ഇത്തവണ അനില്‍ അക്കര ഭൂരിപക്ഷം ഉയര്‍ത്തുമെന്ന് കെപിസിസിയും വിലയിരുത്തുന്നു.

എറണാകുളത്ത് കഴിഞ്ഞ തവണത്തെ പോലെ തന്നെ സംഭവിക്കുമെന്നാണ് വിവരം. 9 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് വിലയിരുത്തല്‍. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, സീറ്റുകളില്‍ കടുത്ത മത്സരമുണ്ട്. തൃപ്പൂത്തുറയില്‍ നിഷ്പക്ഷ വോട്ടുകള്‍ സ്വരാജിനൊപ്പം നില്‍ക്കും. കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി അട്ടിമറി ജയം തന്നെ നേടാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം ഇവിടെ വല്ലാതെ ഇടിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോതമംഗലം പിടിക്കും കോതമംഗലത്ത് തിരിച്ചുവരുമെന്നാണ് യുഡിഎഫ് പറയുന്നത്. എന്നാല്‍ ഇടതുപക്ഷം വിരുദ്ധ വികാരം മണ്ഡലത്തില്‍ കാണുന്നുമില്ല. മൂവാറ്റുപുഴ, പിറവം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, എറണാകുളം സീറ്റുകളാണ് യുഡിഎഫ് ഉറപ്പിക്കുന്നത്. മൂവാറ്റുപുഴയില്‍ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നു. പിറവത്ത് നല്ല ഭൂരിപക്ഷം ഉറപ്പാണ്. കളമശ്ശേരിയില്‍ ജയം പ്രതീക്ഷിച്ചെങ്കിലും ഉറപ്പില്ലാത്ത സാഹചര്യമാണ്. ആലുവ, പറവൂര്‍, തൃക്കാക്കര, എറണാകുളം യാതൊരു അട്ടിമറിയും ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.

ഇടുക്കിയില്‍ മൂന്ന് സീറ്റ് വരെയാണ് കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്. ബിജിമോള്‍ കഷ്ടിച്ച രക്ഷപ്പെട്ട പീരുമേട് ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കും. തൊടുപുഴയില്‍ പക്ഷേ കടുത്ത മത്സരമാണുള്ളത്. ജോസഫ് കടന്ന് കൂടാനേ സാധ്യതയുള്ളൂ. ജോസ് വിഭാഗം കൂടെയുള്ളത് കൊണ്ട് അട്ടിമറി തന്നെ നടന്നേക്കും. ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ മുമ്പ് തോല്‍പ്പിച്ച ഇഎം അഗസ്തി ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അടിയൊഴുക്കുകള്‍ ശക്തമാമ് ഉടുമ്പന്‍ ചോലയില്‍. ദേവികുളത്താണ് ത്രില്ലര്‍ പോര് നടക്കുന്നത്. ഇവിടെ 50-50 ചാന്‍സാണ്.

കോട്ടയത്ത് ആറ് സീറ്റില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നില്ല. ഏറ്റുമാനൂരില്‍ പക്ഷേ എല്‍ഡിഎഫിനാണ് മുന്‍തൂക്കമുള്ളത്. കോട്ടയവും പുതുപ്പള്ളിയും ഉറപ്പിച്ച സീറ്റുകളാണ്. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് നിലപാട് കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്. സമുദായ വോട്ടുകള്‍ മറിയാനാണ് സാധ്യത. പാലായും പൂഞ്ഞാറും ഒരു വശത്തേക്കും ചാഞ്ഞിട്ടില്ല. അന്തിമ ഫലം അമ്പരിപ്പിച്ചേക്കും. കാപ്പന്‍ നേരത്തെ പ്രചാരണം തുടങ്ങിയെങ്കിലും കത്തോലിക്കാ വോട്ടുകള്‍ ഉറപ്പിച്ച് ജോസ് ബഹുദൂരത്തേക്ക് കുതിക്കുകയായിരുന്നു. എന്നാലും വിജയം ഉറപ്പിക്കാനായിട്ടില്ല. പൂഞ്ഞാറില്‍ ഇടതിന് മുന്‍തൂക്കമുണ്ട്.

 

 

Top