കൃഷ്ണദാസ് പക്ഷം കാലുവാരി?!കൈ​യി​ലു​ള്ള നേ​മം പോ​കും.മ​ഞ്ചേ​ശ്വ​രത്ത് തി​രി​ച്ച​ടി ഭ​യ​ന്ന് ബി​ജെ​പി.

കോ​ഴി​ക്കോ​ട്: കേരളത്തിലെ ബിജെപി തകർന്നടിയുമെന്നു റിപ്പോർട്ട് .പരസ്പരം വാരി ആരാണ് വലിയവർ എന്നുള്ള പോരാട്ടത്തിൽ കേരളത്തിലെ ബിജെപി സമ്പൂർണ്ണ പരാജയത്തിൽ എത്തി എന്നാണു സൂചന ജാതിയിൽ മുന്നിൽ നിൽക്കുന്ന കൃഷ്ണദാസ് പക്ഷമവും എൻഎസ്എസ് -കോൺഗ്രസ് നേതൃത്വം ഒന്നിച്ച് വോട്ടുകൾ യുഡിഎഫിനായി മരിച്ചു എന്ന ആരോപണം ശക്തമാണ് .സ്ഥാനാർഥി നിർണയത്തിൽ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരെ വെട്ടി നിരത്തിയ വി മുരളീധരൻ -സുരേന്ദ്രൻ ടീമിനെതീരെ ശക്തമായ നീക്കം നടത്തി എന്നാണു സൂചനകൾ . എൻ എസ് എസ് പിന്തുണയോടെ രമേശ് ചെന്നിത്തല ഈ വിഭാഗത്തിന്റെ വോട്ടുകൾ യുഡിഎഫിലേക്ക് ക്രോഡീകരിച്ചു എന്നാണു ആരോപണം .കേരളത്തിൽ ഇവർക്ക് സ്വാധീനം ഉള്ളിടത്തെല്ലാം കോൺഗ്രസിനായി വോട്ടുമറിച്ചു എന്നാണിപ്പോൾ ആരോപണം ഉയരുന്നത് .

അതിനാൽ തന്നെ ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ.പാ​ര്‍​ട്ടി ഏ​റെ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ജ​യ​സാ​ധ്യ​ത​യും പ​രി​ശോ​ധി​ച്ചാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന നേ​തൃ​ത്വം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി.നി​ല​വി​ൽ കൈ​യി​ലു​ള്ള ഏ​ക സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ള​ത്.

നേ​മ​ത്ത് ഒ.​രാ​ജ​ഗോ​പാ​ല്‍ വി​ജ​യി​ച്ചു​ക​യ​റി​യ സാ​ഹ​ച​ര്യം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​തി​വു​പോ​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​മാ​ത്ര​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം കാ​ണു​ന്ന​ത്. അ​ഞ്ച് സീ​റ്റെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക​ളു​ണ്ടാ​യ​താ​യും പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് താ​ഴെ​ക്കി​ട​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ല​ഭി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ മ​ല്‍​സ​രി​ച്ച മ​ഞ്ചേ​ശ്വ​ര​ത്തു മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ​യു​ള്ള​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്.

പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി സം​ഘ​ട​നാ​സം​വി​ധാ​നം നി​ര്‍​ജീ​വ​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​നു​കൂ​ല​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​മാ​യ നേ​ട്ടം ഇ​ത്ത​വ​ണ​യും പാ​ര്‍​ട്ടി​ക്കു​ണ്ടാ​കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Top