എൽഡിഎഫ് അധികാരത്തിൽ തുടരും!LDF 78 സീറ്റുമായി ഭരണത്തുടർച്ച നേടും.പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് 39 ശതമാനം ജനങ്ങൾ

തിരുവനന്തപുരം :കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം.മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകുമെന്നും സർവേ ഫലം .ഇടതുമുന്നണി 78 സീറ്റുമായി ഭരണത്തുടർച്ച നേടും .ഇത്തവണ  മുസ്ലീം സമുദായം എല്‍ഡിഎഫിനൊപ്പമായിരിക്കും എന്ന വ്യക്തമായ സൂചനയാണ് സര്‍വ്വേ പുറത്ത് വിടുന്നത്. ടക്കൻ കേരളത്തിൽ ബിജെപി രണ്ടുമുതൽ നാലുസീറ്റ്വരെ നേടുമെന്ന് ഏഷ്യാനെറ്റ് സർവേ .സോളാർ കേസ് ഉമ്മൻചാണ്ടിയുടെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സീഫോർ സർവ്വേ ഫലം വ്യക്തമാക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നായിരുന്നു അധികാരം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കമാന്റ് ഇടപെട്ട് ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. എന്നാൽ 2016 ന് സമാനമായി സോളാർ കേസ് ഇത്തവണയും ഉമ്മൻചാണ്ടിക്ക് ദോഷമാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ നൽകുന്നത്.കേസ് സിബിഐക്ക് വിട്ട നടപടി എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. കേസ് സിബിഐക്ക് വിട്ട നടപടി ശരിയാണെന്ന് സർവ്വേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാല്‍ 34 ശതമാനം പേര്‍ അല്ല എന്നും 24 ശതമാനം പേര്‍ പറയാന്‍ കഴിയില്ലെന്നും സർവ്വേയിൽ വ്യക്തമാക്കി.

അതേസമയം മലബാര്‍ മേഖലയില്‍ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ ഫലം മുസ്ലീം സമുദായം ഇത്തവണ എല്‍ഡിഎഫിനൊപ്പമായിരിക്കും എന്ന വ്യക്തമായ സൂചനയാണ് സര്‍വ്വേ പുറത്ത് വിടുന്നത്.മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മലബാറില്‍, മുസ്ലീം സമുദായം കൂടുതല്‍ വിശ്വാസം അര്‍പിക്കുന്നത് എല്‍ഡിഎപില്‍ ആണ് എന്നത് ഞെട്ടിക്കുന്ന വിവരം ആണ്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള ജില്ലകളിലെ 60 നിയമസഭ സീറ്റുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്.കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിക്കാത്ത മുന്നണിയ്ക്ക് ഇത്തവണ രണ്ട് മുതല്‍ 4 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 17 ശതമാനം വോട്ടുകള്‍ എന്‍ഡിഎ നേടുമെന്നും പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 32 മുതല്‍ 34 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 24 മുതല്‍ 26 സീറ്റുകള്‍ വരെ കിട്ടിയേക്കും. എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ നാല് സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.വടക്കൻ കേരളത്തിൽ 60 മണ്ഡലമാണ് ഉള്ളത്. ഇവിടെ ജനം ആർക്ക് അനുകൂലമായി നിലപാടെടുക്കുമെന്നത് നിർണായകമാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മലപ്പുറമെങ്കിൽ കാസർകോട് മുതൽ കോഴിക്കോട് വരെ ഇടതുമുന്നണിക്കുള്ള മേൽക്കൈ നിലനിർത്താനാവുമോയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് തേടിയത്. 2016 ൽ 37 സീറ്റാണ് ഇടതുമുന്നണിക്ക് കിട്ടിയത്. 23 ഇടത്തിലേക്ക് യുഡിഎഫ് ഒതുങ്ങി. 2020 ജൂണിൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സർവേ ഫലത്തിൽ 40-42 സീറ്റുകളായിരുന്നു എൽഡിഎഫിന് പ്രവചിച്ചത്. 16 മുതൽ 18 സീറ്റ് വരെ യുഡിഎഫിന് പ്രവചിക്കപ്പെട്ടു.

Top