സി പി എം ജനാധിപത്യത്തെ അവഹേളിക്കുന്നു -ബിജെപി

പിണറായി സർക്കാരും സിപിഎമ്മും  ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനമാണ് നിരന്തരമായി പ്രകടിപ്പിക്കുന്നത് , മുഖ്യമന്തിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യപരമായി യാതൊരു നിയമലംഘനവും നടത്താതെ സമരം നടത്തിയ ബിജെപി സംസ്ഥാന അദ്യക്ഷനടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് പൊതുനിരത്തിൽ വലിച്ചിഴച്ചത്‌ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ് , സി പി എം നേതാക്കൾ സമാധാനപരമായ സമരത്തെപ്പോലും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ,പ്രതികരിക്കുന്നവരെ അടിച്ചമർത്താനും കള്ളക്കേസിൽ കുടുക്കാനും തയ്യാറാകുന്ന സി പി എമ്മിന്റെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കണം .
നിയമസഭയിൽ തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ ഒ രാജഗോപാൽ എം എൽ എ യെ സംസാരിക്കാൻ പോലും അനുവദിക്കാതെ പ്രമേയം ഏകകണ്ഡേന പാസായി എന്ന് പ്രഖ്യാപിക്കുന്ന സ്പീക്കറുടെ നടപടി ജനാതിപത്യ വിരുദ്ധവും അപഹാസ്യവുമാണ് ഇതിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും  ബിജെപി ആലപ്പുഴ ജില്ലാ നേതൃയോഗം തീരുമാനിച്ചു ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചയോഗം സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ . സോമൻ ജില്ലാ ജനറൽ സെക്രറിമാരായ പി കെ വാസുദേവൻ , ഡി അശ്വനി ദേവ് എന്നിവർ പ്രസംഗിച്ചു .
Top