കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം നിയമസഭ പാസാക്കി.പ്രമേയത്തെ എതിർത്തില്ല; ബിജെപിയെ വെട്ടിലാക്കി ഒ.രാജഗോപാൽ.

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം നിയമസഭ തള്ളി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രമേയം വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നടപടി ശരിയല്ലെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി.ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍ കുഴപ്പം കാണുന്നില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചു.

പ്രമേയത്തിലെ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഐകണ്ഠ്യേനയാണെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. നിയമ സഭ കൊണ്ടുവന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയിൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബിജെപി അംഗം ഒ രാജഗോപാൽ നിയമസഭയിലുണ്ടായിരുന്നിട്ടും എതിർത്തിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞപ്പോഴും ബിജെപി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് സഭയ്ക്ക് പുറത്ത് വന്ന അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്. മുൻപും സഭയിൽ എടുക്കുന്ന നിലപാടിൽ രാജഗോപാൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നെങ്കിലും ഇന്ന് അദ്ദേഹം സഭയിൽ സ്വീകരിച്ച നിലപാട് പാർട്ടി ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉറപ്പാണ്.

ഒ. രാജഗോപാല്‍ എംഎല്‍എ എതിര്‍പ്പ് അറിയിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഒറ്റക്കെട്ടായാണ്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിന്റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിംഗിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളതെന്നും ഒ. രാജഗോപാല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Top