മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരും… എന്തുകൊണ്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്?

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ വെച്ച് ഇ ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ബിജെപിയില്‍ താന്‍ ഉടനെ തന്നെ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. ബിജെപി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നത് പോലെ തന്നെയാണ്. ഇക്കാര്യം കുറച്ച് നാളുകളായി തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും ഇനി അംഗത്വം സ്വീകരിക്കുക എന്നുളള സാങ്കേതികത്വം മാത്രമാണ് ബാക്കിയുളളത് എന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.

നരേന്ദ്ര മോദി ഏറ്റവും പ്രതീക്ഷയുള്ള പ്രധാനമന്ത്രിയാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, പാര്‍ട്ടിയില്‍ ചേരാനുള്ള പ്രചോദനത്തിന് അതും ഒരു കാരണമാണെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ 9 വര്‍ഷത്തെ രാഷ്ട്രീയ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിന് നീതി ലഭിക്കാന്‍ ബിജെപി വേണമെന്നും ഈ ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടികള്‍ക്കൊന്നും കേരളത്തെ നേരെയാക്കാന്‍ പറ്റില്ല. ബിജെപി വിജയിച്ചാല്‍ കേരളത്തിന് അനുകൂലമായി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഉചിതമായ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ ശ്രീധരനെ പലപ്പോഴായി ഇടത്-വലത് മുന്നണികള്‍ ദ്രോഹിച്ചിട്ടുളളതാണ്. ഇ ശ്രീധരനെ പോലുളളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. ഇനിയും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന വിജയ യാത്രയില്‍ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. ശ്രീധരനെ പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ബിജെപിയെ തിരഞ്ഞെടുത്തതിന്റെ കാരണം മനോരമയോട് വ്യക്തമാക്കിയിരിക്കുകയാണ് മെട്രോമാന്‍.

ബിജെപിയിലേക്ക് ചേരാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് ഇ ശ്രീധരന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ കേരളത്തിലുണ്ട്. നമ്മുടെ നാടിന് വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നു. മറ്റ് പല കക്ഷികളും നാടിന് വേണ്ടില്ല അവരുടെ പാര്‍ട്ടിക്ക് വേണ്ടിയാണ് ചെയ്യുന്നത്. എന്നാല്‍ ബിജെപി അവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശ്രീധരന്‍ പറയുന്നു.

 

ബിജെപിയില്‍ പാര്‍ട്ടി അംഗത്വമെടുത്ത് ചേരും. തനിക്കുള്ള ഉത്തരവാദിത്തങ്ങളെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

കേരളത്തിന് വേണ്ടി ചെയ്യാനാവുമെന്ന് കരുതുന്ന കാര്യങ്ങള്‍ ബിജെപിയുടെ പ്രകടന പത്രികയിലേക്ക് നല്‍കി കഴിഞ്ഞെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. ഒറ്റക്കൊന്നും ചെയ്യാനാവില്ല അതുകൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി. കേരളത്തിലെ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇനി ബിജെപിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മുഴുകും. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത് കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലായിരുന്നു. രണ്ടും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഔദ്യോഗിക ബന്ധം തുടരില്ലെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ ബിജെപിക്കേ കഴിയും. എല്‍ഡിഎഫ് ഭരണത്തില്‍ നിരാശയാണ്. വികസന പദ്ധതികള്‍ ഇല്ല. നാട്ടുകാര്‍ക്ക് വേണ്ടിയാണ് പാലാരിവട്ടം പാലത്തില്‍ ഇടപെട്ടതെന്നും പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഇ ശ്രീധരനെ പലപ്പോഴായി ഇടത്-വലത് മുന്നണികള്‍ ദ്രോഹിച്ചിട്ടുളളതാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇ ശ്രീധരനെ പോലുളളവര്‍ ബിജെപിയിലേക്ക് വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. ഇനിയും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വിജയ യാത്ര സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി നടത്തുന്ന വിജയ യാത്രയില്‍ വച്ചാണ് ശ്രീധരന്‍ ബിജെപിയില്‍ അംഗ്വതം എടുക്കുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക.

Top