ജയിലിലിട്ട് പകവീട്ടാന്‍ ശ്രമമെങ്കില്‍ ജനം പ്രതികരിക്കും..സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് ബിജെപി.

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും പിണറായി വിജയനും എതിരെ ഭീക്ഷണിയുമായി ബിജെപി .സുരേന്ദ്രനെ ജയിലിലിട്ട് പകവീട്ടാന്‍ ശ്രമമെങ്കില്‍ ജനം പ്രതികരിക്കും..സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് ഭീക്ഷണിയുമായി ബിജെപി രംഗത്ത് .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും, പാര്‍ട്ടിയെയും സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാരോപിച്ച് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെ സത്യാഗ്രഹ സമരം.തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സമരം, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കെ സുരേന്ദ്രനെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭീരുത്വം കൊണ്ടാണെന്ന് കുമ്മനം ആരോപിച്ചു. സുന്ദരയെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ സിപിഐഎം കെട്ടുകഥകള്‍ മെനയുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടുന്നില്ല. സുരേന്ദ്രനെ ജയിലിലിട്ട് പകവീട്ടാനാണ് ശ്രമിക്കുന്നതെങ്കില്‍ ജനം പ്രതികരിക്കുമെന്നും കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്നും കുമ്മനം പറഞ്ഞു. വനം കൊള്ള നടന്നത് സിപിഐ- സിപിഐഎം നേതാക്കളുടെ അറിവോടെയാണെന്നും കേസില്‍ ജനശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ബിജെപിയെ വേട്ടയാടുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സുരേന്ദ്രനെതിരായ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് സ്റ്റേഷനുകളില്‍ കയറ്റിയിറക്കി. ആ അഹങ്കാരവുമായി മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അധികം ദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യം ഉണ്ടാകുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കൊടകര കുഴല്‍ പണ കേസില്‍ പിടികൂടിയ പണം ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജിയെ പൊലീസ് എതിര്‍ത്തത്.

കൊടകര കുഴല്‍ പണ കേസില്‍ പോലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പണവും കാറും വിട്ടു നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. മാത്രവുമല്ല തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്നും സൂചിപ്പിക്കുന്നുണ്ട്.

കേസില്‍ ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണം തീരും വരെ പണം വിട്ടു നല്‍കാനാവില്ല. ധര്‍മരാജന്‍ പോലീസില്‍ നല്‍കിയ മൊഴിയിലും കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളിലുമുള്ള വൈരുധ്യവും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിന് കൊണ്ടു പോവുകയായിരുന്നു എന്നാണ് ധര്‍മരാജന്റെ വാദം. 25 ലക്ഷം രൂപ തന്റേതാണെന്ന് സുനില്‍ നായിക്കും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. ഡ്രൈവര്‍ ഷംജീറാണ് കാര്‍ വിട്ടു നല്‍കണം എന്ന ഹര്‍ജി നല്‍കിയത്. പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജികള്‍ ഈ മാസം 23 ലേക്ക് മാറ്റി.

Top