മൂന്നാം ശക്തി കേരളത്തിൽ ശിവന്റെ തൃക്കണ്ണാകും

തൃശൂര്‍:പ്രധാനമന്ത്രിയായതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ പൊതുപരിപാടി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തില്‍ ബി.ജെ.പിയുടെ പ്രചാരണത്തിനു തുടക്കം കുറിക്കുന്ന വേദിയായി മാറി .  രണ്ടു മുന്നണികള്‍ ഊഴമിട്ട്‌ കേരളത്തെ കൊള്ളയടിക്കുകയാണ്‌. മൂന്നാമതൊരു ശക്‌തി ഇവിടെ ഉദിച്ചുകഴിഞ്ഞു. അത്‌ പരമശിവന്റെ തൃക്കണ്ണ്‌ പോലെ, അഴിമതിയെ ചാമ്പലാക്കും. കേരളത്തിന്റെ ഭാവി മാറ്റിയെഴുതും. അതിന്‌ എല്ലാവരുടെയും അനുഗ്രഹം വേണമെന്ന്‌ നരേന്ദ്രമോഡി അഭ്യര്‍ഥിച്ചു. ഗുരുദേവനെപ്പോലുള്ളവര്‍ സാമൂഹിക മാറ്റത്തിനു വേണ്ടി ഏറെ ശ്രമിച്ച കേരളത്തില്‍ രാഷ്‌ട്രീയമായ തൊട്ടുകൂടായ്‌മ നിലനില്‍ക്കുകയാണ്‌. ഒരിടത്തും ഒരു പാര്‍ട്ടിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത സാഹചര്യമാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അര നൂറ്റാണ്ടിനിടെ ബി.ജെ.പിയുടെ ഇരുനൂറില്‍പ്പരം പ്രവര്‍ത്തകരെ കൊന്നൊടുക്കി. മറ്റു സംസ്‌ഥാനങ്ങളില്‍ ഇത്തരം സംഘടിത കൊലപാതകങ്ങളില്ല. രാഷ്‌ട്രസേവനത്തിനിറങ്ങി ജീവന്‍ ബലി നല്‍കിയവര്‍ക്ക്‌ ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇരു മുന്നണികള്‍ക്കും ബദലായി മൂന്നാം ശക്‌തിയുടെ ഉദയമായെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാറ്റത്തിന്റെ ശക്‌തികളെ ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്‌തിപ്രകടനം. പരിവര്‍ത്തനത്തിനു നാന്ദി കുറിക്കാന്‍ ജനമനസുകള്‍ ഒരുങ്ങിയെന്നും തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌ ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.PM+CM oommen

35 വയസില്‍ താഴെയുള്ള ഒരുപാട് യുവാക്കളാണ് രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നത്. ഇവര്‍ക്കൊക്കെ ജീവിതത്തിന്റെ നല്ലഭാഗമത്രെയും സ്വന്തം നാടുകളില്‍ത്തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നത്.ഇതിന്റെ ഭാഗമായിത്തന്നെയാണ് രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ കൂടുതലായി ആകര്‍ഷിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് നാം ഊന്നല്‍ നല്‍കുന്നത്. നമ്മുടെ യുവാക്കള്‍ സ്വന്തം നാട്ടില്‍ത്തന്നെ ജീവിക്കണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം മൂലധനനിക്ഷേപ വര്‍ധനവാണ് നാം കൈവരിച്ചിരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്‍മേല്‍, ഇവിടുത്തെ ജനങ്ങളിന്‍മേലുള്ള വിശ്വാസത്തിന്റെ ഫലമാണ്.വ്യാവസായിക മേഖലയിലെ വളര്‍ച്ചയാണ് നാം ലക്ഷ്യമിടുന്നത്. അടുത്ത കാലത്തായി പുറത്തുവരുന്ന കണക്കുകളെല്ലാം തന്നെ ഈ വളര്‍ച്ചയുടെ പ്രകടമായ തെളിവുകളാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളെല്ലാം ഈ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ്.കേരളത്തിലെ ജനങ്ങള്‍ വളരെയധികം പ്രതിഭാധനരാണ്. അവര്‍ക്കായി ആവശ്യത്തിന് അവസരങ്ങള്‍ ഒരുക്കുകയാണ് പ്രധാനം. നാം രൂപീകരിച്ചിരിക്കുന്ന പദ്ധതികളെല്ലാം തന്നെ ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. കേരളത്തിലെ ചെറുപ്പക്കാര്‍ വിദ്യാഭ്യാസം നേടാന്‍ താല്‍പര്യമുള്ളവരാണ്. എന്നാല്‍, വിദ്യാഭ്യാസമെന്നത് ഏറെ ചിലവുള്ള കാര്യമായി മാറിയിരിക്കുന്നു. ബാങ്കുകള്‍ അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ചൂഷണം ചെയ്യുകയാണ് പല ബാങ്കുകളും. ഇതിന് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ നാം തുടക്കം കുറിച്ചു കഴിഞ്ഞു. വിദ്യാഭ്യാസവായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ചെറുപ്പക്കാര്‍ ആധുനിക സാങ്കേതിക വിദ്യകളിലും പ്രാവീണ്യമുള്ളവരാണ്. അതിനാല്‍ത്തന്നെ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് നാം തുടക്കമിട്ടത്. അതിന് തുടക്കം കുറിച്ചതും കേരളത്തില്‍ തന്നെയാണ്. പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയതും കേരളത്തിനാണ്. സ്റ്റാര്‍ട്ടപ്പുകളും കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.
കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. thrissur modiറബര്‍ വ്യവസായം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി മാറ്റി അര്‍ഹിക്കുന്ന വില റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വര്‍ഷമാണ് 2022. ഈ വര്‍ഷമെത്തുമ്പോഴേക്കും നാം എത്തിച്ചേരേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചില സ്വപ്നങ്ങളുണ്ടെനിക്ക്. രാജ്യത്തെ എല്ലാവര്‍ക്കും സ്വസ്ഥമായി താമസിക്കുന്നതിനുള്ള വീടുണ്ടാകണം. അവര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങളുണ്ടാകണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. കേരളത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഇവിടുത്തെ ചെറുകിടവ്യവസായ മേഖലയാണ്. ഈ മേഖലയുടെ വളര്‍ച്ചയ്ക്കായും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതും സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍പ്പെടുന്നതാണ്. മല്‍സ്യത്തൊഴിലാളിക്കായും പുതിയ വികസന നയം ഉടന്‍ പ്രഖ്യാപിക്കും.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും വികസനത്തിനായി നിലകൊള്ളുന്ന സര്‍ക്കാരാണിത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വളര്‍ച്ചയും വികസനവും ആഗ്രഹിക്കുന്ന അതിനായി പദ്ധതികള്‍ രൂപീകരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്.പതിറ്റാണ്ടുകളായി കേരളത്തില്‍ തുടര്‍ന്നുവരുന്ന ഒരു പ്രതിഭാസമാണ് അഞ്ചു വര്‍ഷംകൂടുമ്പോള്‍ മാറി മാറി വരുന്ന ഇടത്, വലത് സര്‍ക്കാരുകള്‍. ഒരു സര്‍ക്കാരിനെ മടുത്തുകഴിയുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷം അടുത്ത സര്‍ക്കാരിന് അവസരം നല്‍കുന്നു. എന്നിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണ്.മാറി മാറി മുന്നണികള്‍ക്ക് അവസരം നല്‍കുന്ന സ്ഥിതിവിശേഷം മാറണം. മൂന്നാമതൊരു ശക്തി ഇവിടെ ഉയര്‍ന്നുവന്നു കഴിഞ്ഞു. ഇനി അവര്‍ക്കാണ് അവസരം നല്‍കേണ്ടത്. പരമശിവന്റെ തൃക്കണ്ണ് പോലുള്ള ശക്തിയാണത്. ഈ ശക്തി സംസ്ഥാനത്തുനിന്നും അഴിമതി തുടച്ചുനീക്കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. ഇവിടെ കൂടിയിരിക്കുന്ന ഈ വന്‍ ജനക്കൂട്ടമാണ് മാറുന്ന കേരളത്തിന്റെ പ്രതിബിംബം. കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ്, നവവല്‍സരാശംസകള്‍ നേരുന്നു.വൈകിട്ട് നാലുമണിയോടെയാണ് പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ വില്ലിങ്ഡന്‍ ദ്വീപിലെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചേ‍ര്‍ന്നു സ്വീകരിച്ചു.

അതിനിടെ, കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ബ്ലോക്ക് പ്രസിഡന്റ് െക.ആര്‍. രജീഷിന്റെ നേതൃത്വത്തിലുള്ള 12 പ്രവര്‍ത്തകരാണു നാവിക സേനാ വിമാനത്താവളത്തിന്റെ ഗേറ്റിലേക്കു പ്രകടനം നടത്തിയത്. രജീഷ് അടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍. ശങ്കര്‍ പ്രതിമാ അനാവരണ പരിപാടിയില്‍നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം.

Top