രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ്.പൊതു ഗതാഗതവും മദ്യശാലകളും ഇല്ല , ഇളവും വിലക്കും പുതുക്കി കേരളം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 2,411 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേർ മരിക്കുകയും ചെയ്തു. 37,776 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,506 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 485 പേർക്ക് ജീവൻ നഷ്ടമായി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 4,721 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 236 പേർ മരിച്ചു. അഹമ്മദാബാധിൽ മാത്രം 24 മണിക്കൂറിനിടെ 264 കേസുകൾ റിപ്പോർട്ട് ചെയ്തു. പതിനാറ് പേർ മരിക്കുകയും ചെയ്തു.

കൊവിഡ് ലോക്ക് ഡൗൺ രാജ്യത്താകെ 17 വരെ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗതാഗതത്തിനും മദ്യശാലകൾക്കും ബാർബർ ഷോപ്പുകൾക്കുമുള്ള വിലക്ക് തത്കാലം പൂർണതോതിൽ തുടരും. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെങ്കിലും പരീക്ഷാ നടത്തിപ്പിനായി സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാം.സംസ്ഥാനത്ത് ഞായറാഴ്ച പൂർണ ഒഴിവായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് കടകളോ ഓഫീസുകളോ തുറക്കരുത്. വാഹനങ്ങൾ പുറത്തിറക്കരുത്. പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത് സാങ്കേതികമായി നാളെ മുതലാണെങ്കിലും ഇന്നു തന്നെ ഇത് പറ്റാവുന്നിടത്തോളം നടപ്പാക്കണമെന്നും തുടർന്നുള്ള ഞായറാഴ്ചകളിൽ പൂർണതോതിൽ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഗ്രീൻ സോണിൽ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 7.30 വരെ തുറക്കാം. സേവനമേഖലാ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം. പരമാവധി 50 ശതമാനം ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. റെഡ് സോണിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണം.

Top