ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് കെ സുരേന്ദ്രൻ!

കോഴിക്കോട്:അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയാകില്ലെന്ന് കെ സുരേന്ദ്രൻ!ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ട കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ല എന്നതാണ് സുരേന്ദ്രന്റെ നിലപാട്.

താന്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ഇറങ്ങിയത് മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിട്ടാണ് എന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മറ്റ് നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലീം ലീഗിന്റെ എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. 2016ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രണ്ടാമത് എത്തിയത് കെ സുരേന്ദ്രന്‍ ആയിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് അന്ന് സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്. ഇതേത്തുടര്‍ന്ന് മണ്ഡലത്തില്‍ കളളവോട്ട് നടന്നുവെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സുരേന്ദ്രന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും ബിജെപിക്ക് പ്രതീക്ഷയുളള മണ്ഡലങ്ങളാണ്.

Top