ആവേശം അലകടലായി !! കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു..

തിരുവനന്തപുരം : കെ സുരേന്ദ്രൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റു . ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും , നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് മാരാർജി മന്ദിരത്തിലാണ് നടന്നത് .തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ എത്തിയ സുരേന്ദ്രന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരുന്നത് . കെ എസ് വിളികളുടെയും , പുഷ്പ വൃഷ്ടിയുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പാർട്ടി ആസ്ഥാനത്തേയ്ക്കുള്ള റോഡ് ഷോ .

എംജി റോഡിലൂടെ പിഎംജി ജംഗ്ഷന്‍ വഴിയാണ് ബിജെപി സംസ്ഥാന ആസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത് . സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു .

കേരളത്തിൽ രാഷ്ട്രീയ കുതിപ്പ് നടത്താൻ ബിജെപി യ്ക്ക് കരുത്തുണ്ട് . സംസ്ഥാന സർക്കാരിനെതിരെ ജനകീയ ബദലായി ബിജെപി ഉണ്ടാകും . യു ഡി എഫ് നിർജീവമായ സാഹചര്യത്തിൽ ജനങ്ങൾക്കായി ശബ്ദമുയർത്താൻ ബിജെപിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്രമന്ത്രി വി മുരളീധരൻ , മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ,പി കെ കൃഷ്ണദാസ് , ഒ രാജഗോപാൽ , ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .

Top