കേരളത്തിലെ ബിജെപിയിൽ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാർട്ടിയെ നിർജീവമാക്കിയ ഗ്രുപ്പിസം വീണ്ടും ശക്തമായി .പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. പുതിയ അധ്യക്ഷന്റെ വരവോടെ അപ്രസക്തരായിമാറിയ നേതാക്കളാണ് നിസ്സഹകരണവുമായി രംഗത്തെത്തിയത്. മുന്‍അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്ക് നിലവിലുള്ള സംസ്ഥാന അധ്യക്ഷന്‍ താത്പര്യം കാട്ടുന്നില്ലെന്നും, കൃഷ്ണദാസ് പക്ഷം നേതാക്കളുടെ നിര്‍ദേശങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ നടപ്പാക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ പ്രധാന ആരോപണം.
നേതൃത്വവുമായി ആലോചിക്കാതെ പരസ്യപ്രതികരണം പാടില്ലെന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാടും നേതാക്കള്‍ക്ക് വിനയായി. പത്രസമ്മേളനങ്ങള്‍ വിളിച്ച് ഒരോ നേതാക്കളും വ്യത്യസ്ഥമായ ആഭിപ്രായങ്ങള്‍ പറയുന്നതും, ടെലിവിഷന്‍ ചാനലുകളില്‍ സ്വന്തം നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും അവസാനിപ്പിച്ചതില്‍ ചില നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ വിരോധവും ഇരുനേതാക്കളുടേയും സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയതും ഇരുനേതാക്കള്‍ക്കും വിനയായി മാറുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പുതിയ അധ്യക്ഷന്‍ വന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും പങ്കെടുപ്പിക്കുന്നില്ലെന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുമായി ഭാരതാംബ വിഷയത്തിലുള്ള പോരാട്ടത്തിലടക്കം എല്ലാ നേതാക്കള്‍ക്കും ഇടപെടാനുള്ള അനുനതി സംസ്ഥാന നേതൃത്വം നല്‍കിയിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍ നേതാക്കള്‍ ഇടപെടുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന പതിവ് രീതി ഇക്കഴിഞ്ഞ ദിവസം ഉണ്ടായില്ല. വിവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കളെ അകറ്റി നിര്‍ത്തുന്നുവെന്ന ആരോപണമാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കുന്നത്.









