മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം…!! യുവതി പോലീസ് പിടിയിൽ

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം. കള്ളവോട്ടിന് ശ്രമിച്ച യുവതി പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നാൽപ്പത് വയസോളം പ്രായമുള്ള നബീസ എന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്.  ഇവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല.

നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹത്തെ കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇവിടെ തന്നെ നബീസ എന്ന് പേരുള്ള മറ്റൊരാൾക്കും വോട്ട് ഉണ്ട്.

നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ല. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. പ്രിസൈഡിങ്  ഓഫീസർ പൊലീസിന് പരാതി നൽകിയതിനാലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

Top