Connect with us

mainnews

കെ.സുരേന്ദ്രന്‍ നടത്തിയത് ആചാരലംഘനകളുടെ പരമ്പര.സുരേന്ദ്രൻ പരുങ്ങലിൽ!

Published

on

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി അറസ്റ്റു വരിച്ചു എങ്കിലും ബിജെപി നേതാവിന്റെ രാഷ്ട്രീയ ഭാവി പരുങ്ങലിൽ .ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ജയിലില്‍ പോകാനും ഭയമില്ലെന്നു പറഞ്ഞ കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ആചാരങ്ങള്‍ ലംഘിച്ച് എന്നത് പുറത്തായി .യഥാർത്ഥ വിശ്വാസികൾ സുരേന്ദ്രനെതിരെ തിരിയുമെന്നത് ബിജെപിയെയും ഭയപ്പെടുത്തുന്നു
ശബരിമലയുമായി ബന്ധപ്പെട്ട് തുടര്‍ന്നു പോരുന്ന ആചാരം അനുസരിച്ച് അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരുവര്‍ഷത്തിനിടെ ശബരിമല സന്ദര്‍ശനം പാടില്ലായെന്നാണ്. എന്നാല്‍ അമ്മ മരിച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് ആചാരസംരക്ഷിക്കാനെന്നു പറഞ്ഞ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്.

2018 ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്ല്യാണി അന്തരിച്ചത്. എന്നാല്‍ നാലുമാസത്തിനുള്ളിലാണ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്. ഇതിനു പുറമേ കഴിഞ്ഞദിവസത്തെ സുരേന്ദ്രന്റെ ശബരിമല സന്ദര്‍ശനം ആചാരപ്രകാരമുള്ള വ്രതാനുഷ്ഠാനത്തോടെയുള്ളതല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആചാരം അനുസരിച്ച് 41 ദിവസത്തെ കര്‍ശന വ്രതാനുഷ്ഠാനത്തോടെയേ ശബരിമലയിലെത്താവൂ. കറുത്ത വസ്ത്രം ധരിക്കണം. എന്നാല്‍ സുരേന്ദ്രന്റെ താടിയും നെടുമ്പാശേരിയിലെ പ്രതിഷേധത്തിനിടയില്‍ അദ്ദേഹം ധരിച്ച വസ്ത്രങ്ങളും ചൂണ്ടിക്കാട്ടി പലരും അദ്ദേഹത്തിന്റെ വ്രതനിഷ്ഠയെ ചോദ്യം ചെയ്യുന്നുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് ഇപ്പോള്‍ വാദിക്കുന്ന കെ. സുരേന്ദ്രന്‍ ഒരുകാലത്ത് ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു രംഗത്തുവന്നയാളാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന അര്‍ത്ഥമില്ല എന്നു പറഞ്ഞാണ് സുരേന്ദ്രന്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്.K-Surendran-sabarimala

‘ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശന സമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നല്‍പ്പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷ ഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്‌ന ചിന്തയില്‍ തന്നെ തെളിയിക്കുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തമായ മാളികപ്പുറത്തിനു അയ്യപ്പന്റെ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതുകൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്?’ എന്നാണ് 2016 സെപ്റ്റംബര്‍ രണ്ടിന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ചിലര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നിലപാട് മാറ്റിയത്. വിധിയെ അനുകൂലിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഒരു ചെറിയ വിഭാഗം നടത്തിയ പ്രതിഷേധം സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള സുവര്‍ണാവസരമായി കണ്ട് ബി.ജെ.പി ഏറ്റെടുക്കുകയാണുണ്ടായത്.
ഹിന്ദു വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്ത് സമരം ചെയ്യാൻ പോയ സുരേന്ദ്രൻ തന്ന ആചാരലംഘനം നടത്തി എന്നത് അടുത്ത് വരുന്ന തിരെഞ്ഞെടുപ്പിൽ സുരേന്ദ്രനെതിരെ തിരിയും എന്നാണ് ഭയക്കുന്നത് .

Advertisement
Kerala4 hours ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala5 hours ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala14 hours ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Kerala19 hours ago

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

National20 hours ago

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വനാശം!! കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമെന്നും യോഗേന്ദ്ര യാദവ്

Kerala20 hours ago

തലസ്ഥാനത്ത് വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു; വ്യാപാര സ്ഥാപനം കത്തി നശിച്ചു

National21 hours ago

കാറുകളിലും കടകളിലും സുരക്ഷയില്ലാതെ വോട്ടിംഗ് മെഷീനുകള്‍!! പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Crime1 day ago

രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം-മാര്‍ ജേക്കബ് മനത്തോടത്ത്

mainnews1 day ago

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

Entertainment1 day ago

ന​ടി ദീ​പി​ക വീ​ണു !! ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews7 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized4 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald