കൃഷ്ണദാസ് പക്ഷം യുഎഡിഎഫിനായി വോട്ടു മറിച്ചു.ലക്‌ഷ്യം മുരളീധരപക്ഷത്തെ വെട്ടിനിരത്തുക.

കൊച്ചി: ബിജെപി നേതാവ കൃഷ്ണദാസ് പക്ഷം വ്യാപകമായി വോട്ടുമറിച്ചു എന്ന ഞെട്ടിയ്ക്കുന്ന വാർത്തകൾ പുറത്ത് വരുന്നു .സുരേന്ദ്രപക്ഷത്തെ വെട്ടിനിരത്താനും കേരളത്തിൽ ചെന്നിത്തല നയിക്കുന്ന പാർ ജാതി മുഖ്യമന്ത്രി ആകണം എന്ന തീരുമാനത്തിൽ കൃഷ്ണദാസും ചെന്നിത്തലയും എൻ എസ്എസ് നേതാവ് സുകുമാരൻ നായരും അടങ്ങിയ മൂവർ സംഘം ഇതിനായി കരുനീക്കം നടത്തി എന്നാണു ബിജെപിയിലെ തന്നെ ചിലർ അടക്കം പറയുന്നത് . കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയെ തകർക്കാൻ കൃഷ്ണദാസ് നേതൃത്വം കൊടുക്കുന്ന അപ്പർ ക്ലാസ് ബിജെപി പക്ഷം വോട്ടു മറിച്ചു എന്നാണു പുറത്തോട്ടു പ്രചരിക്കുന്ന വാർത്തകൾ . യുഡിഎഫിനെ വിജയിപ്പിക്കാൻ കൃഷ്‌ണദാസ്‌ പക്ഷം ഇത്തവണ വോട്ടുകൾ മറിച്ച് രഹസ്യം നീക്കം നടത്തി എന്നാണു ആരോപണങ്ങൾ .

ബിജെപിയിലെ കൃഷ്ണദാസ് പക്ഷവും എൻ എസ് എസ് നേതാവും പ്രതിപക്ഷനേതാവും അടങ്ങിയവർ എടുത്ത ധാരണ പ്രകാരമാണ് വോട്ടുമാറിക്കൽ എന്നും ആരോപണം.ഇവരുടെ നീക്കത്തിൽ കൃഷ്ണദാസ് പക്ഷം മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ടുകൽ ബിജെപിക്കും എന്ന രഹസ്യ ധാരണ എന്നും ആരോപണം ഉയരുന്നുണ്ട് . ബിജെപിയിലെ കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ അച്ചുതണ്ടാണ് കെ സുരേന്ദ്രനും വി മുരളീധനും നയിക്കുന്ന കേരള ബിജെപി ഘടകത്തെയും തകർക്കാൻ ഗുഡ നീക്കം നടത്തിയിരിക്കുന്നത് എന്നാണു പുറത്ത് വരുന്ന ആരോപണങ്ങൾ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി മുരളീധരനും സുരേന്ദ്രനും നയിക്കുന്ന ബിജെപിയും ഇവരെ പിന്തുണക്കുന്ന ഈഴവസമുദായത്തെയും ഒതുക്കി അപ്പർ ജാതി അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തെ ആണ് യുഡിഎഫ് വിജയിക്കണം എന്നാഗ്രഹിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം .എന്നാൽ ഇവരുടെ നീക്കം മുന്നേ മനസിലാക്കിയ മുരളീധരൻ സുരേന്ദ്രൻ പക്ഷം കടുത്ത പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട് .അതേസമയം ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപി സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണ വി മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലത്തില്‍ ശോഭ പിറകോട്ട് പോയാല്‍ അതിന് മറുപടി പറയേണ്ടി വരിക വി മുരളീധരനും കെ സുരേന്ദ്രനും തന്നെ ആയിരിക്കും.


കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതൽ പ്രചാരണം നടത്തുന്നതും ജാതി മേൽക്കോയ്മയിൽ നിൽക്കുന്ന കൃഷ്ണദാസ് പക്ഷമാണ് . മഞ്ചേശ്വരം അടക്കം മുരളീധര പക്ഷം മത്സരിക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ടു മറിക്കുകയും കൃഷ്ണദാസ് പക്ഷം മത്സരിക്കുന്ന പ്രമുഖ മണ്ഡലങ്ങളിൽ ബിജെപിയെ പിന്തുണക്കുക എന്നതുമാണ് പരസ്പര ധാരണ എന്ന് ബിജെപിയിലെ തന്നെ നേതാക്കൾ അടക്കം പറച്ചിൽ തുടങ്ങി.

ബിജെപിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പി.കെ.കൃഷ്ണദാസ് പറയുന്നത് . പാർട്ടിക്കുള്ളിൽ പി കെ കൃഷ്ണദാസ് പക്ഷം എന്ന പേരിൽ ഒരു പക്ഷവുമില്ല എന്ന് പറയുന്നുണ്ട് എങ്കിലും കേരളത്തിൽ ഗ്രുപ്പ് പോരാട്ടം അതിശക്തമാണ് .അതിനാൽ തന്നെ ഇത്തവണയും പരസ്പരം കാലുവാരി ആരാണ് ശക്തർ എന്ന് തെളിയിക്കുകയാണ് ലക്‌ഷ്യം .എന്നാൽ തിരുവനതപുരം ജില്ലയിൽ മാത്രമേ അപ്പർ ക്ലാസ് വോട്ടിൽ സ്വാധീനം ചെലുത്താൻ കഴിയു എന്നാണു കേൾവി.ഇത്തവണ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും പാലക്കാട്ടും മലമ്പുഴയിലും വിജയിക്കും മുരളീധരപക്ഷം വിലയിരുത്തുന്നത് . എന്നാൽ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും വിജയിക്കും എന്നാണു ബിജെപി വിലയിരുത്തൽ .

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുന്നത്. ശോഭയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ശോഭയെ വെട്ടി തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ കഴക്കൂട്ടത്ത് ശോഭ തന്നെ മതിയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അമിത് ഷാ നടത്തിയ ഇടപെടലാണ് ശോഭയ്ക്ക് സഹായകമായത്.നേരത്തെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് വെവ്വേറെ കത്തയച്ചുവെന്നായിരുന്നു മാധ്യമ വാർത്തകൾ പുറത്ത് വന്നിരുന്നു .

പാര്‍ട്ടിയ്ക്കുള്ളില്‍ കെ സുരേന്ദ്രനും വി മുരളീധരനും ഏകാധിപത്യപരമായി ഇടപെടുന്നു എന്ന ആക്ഷേപം പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും പലപ്പോഴായി ഉന്നയിച്ചിട്ടുള്ളതാണ്. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന് കൂടി അറിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കേരളത്തിലെ സംസ്ഥാന അധ്യക്ഷന്‍മാരെ മിസോറാം ഗവര്‍ണര്‍ ആയി നിയമിക്കും എന്നതാണ് ബിജെപിയെ പറ്റി ഉയരുന്ന ഒരു ട്രോള്‍. ആദ്യം കുമ്മനം രാജശേഖരനും ഇപ്പോള്‍ പിഎസ് ശ്രീധരന്‍ പിള്ളയും മിസോറാം ഗവര്‍ണര്‍മാരായി. എന്നാല്‍, ഇനി അത്തരമൊരു നടപടി ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്.

ഒട്ടുമിക്ക പ്രീ പോള്‍ സര്‍വ്വേകളും പ്രവചിച്ചിട്ടുള്ളത് ബിജെപിയ്ക്ക് പൂജ്യം മുതല്‍ പരമാവധി രണ്ട് സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നാണ്. എന്നാല്‍ അതുകൊണ്ട് തൃപ്തിപ്പെടാന്‍ ആകാത്ത സ്ഥിതിയില്‍ ആണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.ബിജെപിയ്ക്ക് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിട്ടുളളത് ഏഷ്യാനെറ്റ് ന്യൂസ് – സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേകള്‍ ആണ്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയിലും ഈ വര്‍ഷം തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രണ്ട് സര്‍വ്വേകളിലും മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ള സീറ്റും നഷ്ടമാകുമോ എന്ന ആശങ്ക ബിജെപിയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന് ശക്തമായിട്ടുണ്ട്. നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വി ശിവന്‍കുട്ടിയുടെ വിജയസാധ്യത വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും.

മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം മണ്ഡലങ്ങളാണ് ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങള്‍. എന്നാല്‍ ഇവിടെയൊന്നും വിജയം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട് എന്നാണ് വിലയിരുത്തലെങ്കിലും, ഇവിടെ സിപിഎം വോട്ടുകള്‍ എങ്ങോട്ട് പോകും എന്നത് നിര്‍ണായകമാണ്.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആസൂത്രണം പൂര്‍ണമായും കേന്ദ്ര നേതൃത്വത്തിന്റെ കൈയ്യില്‍ ആയിരുന്നു. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ധര്‍മം. അതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Top