കുഴിയെന്ന് കേട്ടാൽ ചിലർക്ക് അപകർഷതാ ബോധം; ദേശീയപാത പരിപാലനം സമയബന്ധിതമായി തീർക്കും: വി.മുരളീധരൻ

റോഡുകളിലെ കുഴിയെച്ചൊല്ലിയുള്ള വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി വിമർശിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കുഴിയെന്ന് കേട്ടാൽ ചിലർക്ക് അപകർഷതാ ബോധമെന്ന് മന്ത്രി കൊച്ചിയിൽ പ്രതികരിച്ചു. കുഴികളെ കുറിച്ച് പറയുന്നതില്‍ തനിക്ക് അപകര്‍ഷതാബോധമില്ല. എന്നാൽ ഒരു സിനിമയുടെ പരസ്യത്തില്‍ പോലും കുഴി എന്ന് പറഞ്ഞതിനെതിരെ ഇവിടെ  പ്രചരണം നടക്കുകയാണെന്ന് കേന്ദ്രമന്ത്രി  പരിഹസിച്ചു. സംസ്ഥാനത്തെ കുഴി, കേന്ദ്രത്തിന്‍റെ കുഴി എന്നെല്ലാം വിശേഷിപ്പിക്കുന്നത് അപഹാസ്യമാണെന്നും ദേശീയപാത പരിപാലനം ശാസ്ത്രീയമായി സമയബന്ധിതമായി തീർക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നുവെന്നും കരാറുകാരുടെ ചെലവില്‍  നിശ്ചിത കാലയളവില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന വ്യവസ്ഥ  ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രതികരിച്ചു . അത് കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇടപ്പള്ളി മുതല്‍ വാളയാര്‍ വരെയുള്ള റോഡ് മൂന്നായി തിരിച്ചാല്‍ ഇടപ്പള്ളമി മണ്ണുത്തി ഭാഗത്ത് പ്രതിദിനം 70,000 വാഹനങ്ങളാണ് കടന്നുപോകുന്നത്. ദേശീയപാത മാനദണ്ഡമനുസരിച്ച് 40,000 വാഹനങ്ങള്‍ക്ക് മുകളില്‍ പ്രതിദിന ഗതാഗതമുള്ള റോഡുകള്‍ ആറു വരിയെങ്കിലുമാകണം.ഇത്തരത്തിലുള്ള പരിഹാരം കാണേണ്ടതുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. സുപ്രീം കോടതി ഇഡിയുടെ അധികാരപരിധി വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നോട്ടീസിനെ  തോമസ് ഐസക്കിന് രാഷ്ട്രീയപ്രേരിതമെന്നേ പറയാനാകൂവെന്നും നിയമത്തിന്‍റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി

Top