ഒരാളുടെ പൗരത്വം പോലും ഇല്ലാതാക്കൻ കേന്ദ്ര സർക്കാരിന് ഉദ്ദേശമില്ല;പൗരത്വ നിയമത്തിന്റെ ലക്ഷ്യം ജനങ്ങൾക്ക് ബോദ്ധ്യമാകുന്നതിന് തടസം സൃഷ്ടിക്കരുത്, പ്രതിപക്ഷത്തോട് വി. മുരളീധരൻ

ന്യൂഡൽഹി: കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു !!പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി പരാമർശം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് വന്നു . സ്റ്റേയ്ക്ക് വേണ്ടി വാദിച്ചിട്ടില്ല, സ്റ്റേയ്ക്ക് വേണ്ടി ശ്രമിച്ചില്ല എന്ന് ജനങ്ങൾക്ക് മുമ്പിൽ വരുത്തി തീർക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു. എല്ലാം നിയമപരമായി നേരിടുന്നതിനെ കേന്ദ്രം സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഘടനവാദം വളർത്തുന്ന നിലപാടുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ഒരാളുടെ പൗരത്വം പോലും ഇല്ലാതാക്കൻ കേന്ദ്ര സർക്കാരിന് ഉദ്ദേശമില്ലെന്ന് ലക്നൗവിൽ നടന്ന പരിപാടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും മതപീഡനം നേരിട്ടിട്ടുള്ള ആളുകൾക്ക് പൗരത്വം നൽകുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ഇത് ജനങ്ങൾക്ക് ബോദ്ധ്യമാകുന്നതിന് തടസം സൃഷ്ടിക്കരുത് എന്ന് പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുകയാണ്’- മുരളീധരൻ പറഞ്ഞു.അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ നിയമത്തിനോ എൻ.പി.ആറിനോ സ്റ്റേ നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെയും, രാജ്യത്തെ മറ്റിടങ്ങളിലെയും പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാൽ അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കും. ത്രിപുരയിൽ നിന്ന് വന്ന ഹർജികളും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്രിസ് വ്യക്തമാക്കി.പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്കി. 80 ഹർജികൾക്ക് കൂടി മറുപടി നൽകാനുണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. അധിക ഹർജികൾക്ക് മറുപടി നൽകാൻ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടു.

Top