സമരം ചെയ്യാൻ ആളും നേതാക്കളുമില്ല ; പൗരത്വ നിയമത്തിനെതിരായ സമരം കോൺഗ്രസിന് തിരിച്ചടി!പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി കോണ്‍ഗ്രസ്.

ന്യൂദല്‍ഹി:സമരം ചെയ്യാൻ ആളുമില്ല നയിക്കാൻ നേതാക്കളുമില്ല . പൗരത്വ നിയമത്തിനെതിരായ മരം കോൺഗ്രസിന് തിരിച്ചടി ആകുന്നു എന്ന് റിപ്പോർട്ട് .മുഖം രക്ഷിക്കാൻ സമരരംഗത്ത് നിന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്‍വാങ്ങുന്നുവെന്ന് സൂചനകലാണിപ്പോൾ പുറത്ത് വരുന്നത് . പാര്‍ട്ടിയെ നയിക്കേണ്ടവര്‍ സമര പരിപാടികളില്‍ പങ്കെടുക്കാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി. രാജ്യത്തെ പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാവുന്ന സ്ഥിതിവിശേഷമുണ്ടായി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പതിവ് പോലെ സമര പരിപാടികളില്‍ നിന്ന് വിട്ടുനിന്നു. രാഹുലിന്റെ അസാന്നിധ്യം കോണ്‍ഗ്രസിന് ക്ഷീണമായപ്പോള്‍ സംസ്ഥാനങ്ങളില്‍ പ്രദേശിക പാര്‍ട്ടികളും ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികളും വിദ്യാര്‍ത്ഥികള്ക്ക് ഒപ്പം സമരം നായിച്ചു തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ആയിരുന്ന രാഹുല്‍ മടങ്ങിയെത്തിയാലും പ്രതിഷേധത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കാതിരുന്ന കോണ്‍ഗ്രസില്‍ മുന്നോട്ടെങ്ങനെ എന്ന വ്യക്തത കൈവന്നിരുന്നില്ല. മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ ആശങ്കയും നിഴലിച്ചിരുന്നു.

ഡിസംബര്‍ 14ന് രാംലീല മൈതാനത്തും 23ന് രാജ്ഘട്ടിലും 28ന് ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ സമര രംഗത്ത് കോണ്‍ഗ്രസിനെ മഷിയിട്ടു നോക്കേണ്ട അവസ്ഥയായിരുന്നു. രാംലീല മൈതാനത്തെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയായിരുന്നു. ഇതാകട്ടെ ഒക്ടോബറില്‍ തീരുമാനിച്ചതാണ്. രാജ്ഘട്ടില്‍ ആളൊഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി നേതാക്കള്‍ തണുത്തു വിറച്ച് നാല് മണിക്കൂര്‍ സത്യഗ്രഹം നടത്തി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റാലികളില്‍ ശുഷ്‌ക്കമായിരുന്നു പങ്കാളിത്തം.

ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന് സമരം ശക്തമാക്കിയാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ഹിന്ദുക്കള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ നേതാക്കള്‍ക്ക് ആശങ്ക ഉണ്ട്. നിലവില്‍ നിയമത്തെ എതിര്‍ക്കുന്ന ഹിന്ദുക്കള്‍ ബിജെപി വോട്ട് ബാങ്കല്ലെന്ന തിരിച്ചറിവുണ്ട്. നിയമം മുന്‍നിര്‍ത്തി ഹിന്ദു മുസ്ലിം വേര്‍തിരിവ് കൂടുതല്‍ പ്രകടമയാല്‍ ദേശീയ തലത്തില്‍ അതിന്റെ ഗുണഭോക്താവ് ബിജെപി ആകുമെന്ന ആശങ്ക കോണ്‍ഗ്രസിനെ പിന്നോട്ട് വലിക്കുന്നു.

ആസമില്‍ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയനേട്ടത്തിന് അപ്പുറം ആത്മാര്‍ഥമായ ഇടപെടല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സംസ്ഥാന നേതാക്കളായ തരുണ്‍ ഗോഗോയി, ഗൗരവ് ഗോഗോയി, സുഷ്മിത ദേവ് എന്നിവരുടെ പ്രതിഷേധങ്ങളോടുള്ള പ്രതികരണം പോലും ദുര്‍ബലമായിരുന്നു എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .

കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവ. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും സഖ്യസര്‍ക്കാരുകള്‍. ഈ സംസ്ഥാനങ്ങളിലെല്ലാം എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നുവെന്ന പ്രഖ്യാപനം നടത്തി തടിയൂരുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്.

Top