എകെജി സെന്‍റർ ആക്രമണത്തിൽ അന്വേഷണം എവിടെയെത്തി? അക്രമം തുടരുന്നത് ആഭ്യന്തരവകുപ്പിൻ്റെ പിടിപ്പുകേടുമൂലം : വി.മുരളീധരൻ

സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. അക്രമസംഭവങ്ങളുണ്ടാകുമ്പോൾ മറ്റുള്ളവരെ പഴിചാരനിറങ്ങുന്ന പിണറായി വിജയൻ ആദ്യം സ്വന്തം വകുപ്പിന്‍റെ പ്രവർത്തനം വിലയിരുത്തട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പാലക്കാട് പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ല. എകെജി സെന്‍റർ ആക്രമിച്ചപ്പോഴും മറ്റുള്ളവരെ പഴിച്ചു.
പക്ഷേ കേരള പൊലീസിന് അന്വേഷിച്ച് ഒന്നും കണ്ടെത്താനായില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്രമപരമ്പരകൾ ആവർത്തിക്കുന്നത് എന്തുകൊണ്ടെന്നും കേസന്വേഷണം എവിടെയുമെത്താതെ പോകുന്നത് എന്തുകൊണ്ടെന്നും ആദ്യം മുഖ്യമന്ത്രി പഠിക്കട്ടെയെന്ന് വി.മുരളീധരൻ പറഞ്ഞു.

കോഴിക്കോട് സിപിഎം ഓഫിസ് ആക്രമിക്കപ്പെട്ടപ്പോഴും തലശേരിയിൽ കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗവേദിക്ക് അരികെ പടക്കം പൊട്ടിയപ്പോഴും ബിജെപിയെയും ആർഎസ്എസിനെയും പഴിച്ചു. എന്നാൽ ആ കേസുകളിൽ പിന്നീട് എന്ത് സംഭവിച്ചെന്നും മന്ത്രി ചോദിച്ചു. ആഭ്യന്തരമന്ത്രി പദവിയിൽ തുടരാൻ പിണറായി വിജയന് കഴിവുണ്ടോയെന്നും വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണോയെന്നും ആത്മപരിശോധന നടത്തണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോപ്പുലർ ഫ്രണ്ട് വേദിയിലെത്തുന്ന സിപിഎം -കോൺഗ്രസ് നേതാക്കൾ സംഘടനയെ വെള്ളപൂശുകയാണ്. നിരോധിത സംഘടനയുമായി സന്ധി ചെയ്യുന്നവർ കേരളത്തിൽ ഭീകരവാദം വളരാൻ സാഹചര്യം ഒരുക്കുകയാണ്. ബാലഗോകുലത്തേയും പോപ്പുലർ ഫ്രണ്ടിനേയും താരതമ്യം ചെയ്യാൻ ആരും വരേണ്ടെന്നും മന്ത്രി പാലക്കാട് പറഞ്ഞു. ജനാധിപത്യത്തിൽ ഭീകരവാദത്തിന് ഇടമില്ലെന്ന് ഭരണപ്രതിപക്ഷ നേതാക്കൾ മനസിലാക്കണമെന്നും മന്ത്രി പ്രതികരിച്ചു.

Top