കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നുവച്ച് താമര വളര്‍ത്തി..!! കാല്‍നടയാത്ര നടത്തി ബൂത്ത് കമ്മറ്റിയുണ്ടാക്കി; മുരളീധരന് അര്‍ഹിച്ച സ്ഥാനലബ്ധി

വി. മുരളീധരന് കേന്ദ്രമന്ത്രിയായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്ന് വിളി വരുമ്പോള്‍ അത്, ബിജെപി ഒന്നുമല്ലാതിരുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് മേല്‍വിലാസമുണ്ടാക്കിയ ആള്‍ക്കുള്ള അര്‍ഹിച്ച അംഗീകാരമായി. കേരളത്തില്‍ നിന്നും രാജ്യസഭയിലെത്തുന്ന നാലാമത്തെ ബിജെപി എംപിയെന്ന വിശേഷണത്തിനപ്പുറം വി.മുരളീധരന്‍ ഇനി അറിയപ്പെടുക രണ്ടാം മോഡി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയെന്ന നിലയിലാകും.

നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കാനായില്ലെങ്കിലും പിന്തള്ളാതെ അര്‍ഹിച്ച ആള്‍ക്കു തന്നെ കേന്ദ്രമന്തി പദവി വാഗ്ദാനം ചെയ്ത അപ്രതീക്ഷിത വിളി മുരളീധരനെ തേടിയെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എബിവിപിയിലൂടെ തുടക്കം, ആര്‍എസ്എസിലൂടെ വളര്‍ച്ച, ഒന്നിമല്ലാതിരുന്ന പാര്‍ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന്‍ നിയോഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി; ചുരുക്കി പറഞ്ഞാല്‍ ഇതാണ് വി മുരളീധരന്‍. 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നതിന്റെ പ്രവര്‍ത്തന പരിചയവും കൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ പയറ്റാന്‍ മുരളീധരന്‍ രംഗത്തിറങ്ങുന്നത്.

എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന് സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയില്‍ പ്രവര്‍ത്തിച്ചു.പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയ മുരളീധരന്‍ മികച്ച സംഘാടകനെന്ന പ്രശംസ പിടിച്ചുപറ്റിയതോടെ ദേശീയ നേതാക്കളുടെ കണ്ണിലുണ്ണിയായി.

കാസര്‍കോടു മുതല് തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കി. സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിയുമ്പോഴേക്കും സംസ്ഥാന ബിജെപിയില്‍ അനിഷേധ്യ നേതാവായി വളര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലെത്തുന്നത് 2018ല്‍. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് ഭാര്യ ജയശ്രീ പറഞ്ഞു. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചുവെന്നും ജയശ്രീ പറഞ്ഞു. തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കും.

സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേദന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരന്‍ ദില്ലിയില്‍ നിന്ന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

Top