കേരളഹൗസില്‍ പശുവിറച്ചി വിളമ്പിയാല്‍ റെയ്​ഡിനപ്പുറവും സംഭവിക്കു‍മെന്ന് വി.മുരളീധരന്‍;എന്തു വിളമ്പണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും -ചെന്നിത്തല

തിരുവനന്തപുരം : കേരള ഹൗസിലെ ബീഫ് വിവാദം വീണ്ടും പുകയുന്നു.കേരളഹൗസില്‍ പശുവിറച്ചി വിളമ്പിയാല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഭീസ്ക്ഷണി മുഴക്കി.എന്നാല്‍ കേരള ഹൗസില്‍ എന്തു വിളമ്പണമെന്ന് കേരളസര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

കേരളഹൗസിലെ പൊലീസ് നടപടിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം പരിശ്രമിക്കുന്നതിനിടെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ റെയ്ഡിനെ ആവര്‍ത്തിച്ചു ന്യായീകരിച്ചത്. കേരളഹൗസില്‍ പശുവിറച്ചി വിതരണം ചെയ്താല്‍ പൊലീസ് നടപടി എടുക്കണമെന്നും അദേഹം വയനാട് പൂതാടിയില്‍ പറഞ്ഞു.എന്നാല്‍ കേരളഹൗസില്‍ എന്തു വിളന്പണമെന്ന് ആര്‍.എസ്.എസോ ബി.ജെ.പിയോ അല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പാലക്കാട്ട് പറഞ്ഞു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും നിലപാട് ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ല.

ബിജെപിയുടെ ഫാസിസ്റ്റ് ശൈലി പൊലീസിലേക്കും വ്യാപിച്ചതിന്റെ തെളിവാണെന്ന് റെയ്ഡെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി. എം. സുധീരനും പ്രതികരിച്ചു.

Top