രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം ! ബെഹ്റയുടെ കാര്യത്തിൽ കേന്ദ്രം ഇടപെടാൻ സാധ്യത !!സംരക്ഷണ കവചം ഒരുക്കി സർക്കാർ !!

ഡിജിപി ലോക്നാഥ്‌ ബെഹ്റയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്‌ പുറത്ത് വന്നത് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആകിയിരിക്കുകയാണ്…

അതേസമയം പൊലീസിന്റെ തോക്കും തിരകളും കാണാതായതും പർച്ചേസ് മാന്വൽ ലംഘിച്ചതും കോടികൾ വകമാറ്റി വില്ല നിർമ്മിച്ചതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സി.എ.ജി കണ്ടെത്തിയത് പ്രതിസന്ധിയിലാക്കിയെങ്കിലും, ലോക്‌നാഥ് ബെഹറ പൊലീസ്‌ മേധാവി പദവി ഒഴിയുകയോ അവധിയിൽ പോവുകയോ ചെയ്യില്ലെന്ന് സൂചന.ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് പൂർണ സംരക്ഷണം സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അവധിയിൽ പ്രവേശിക്കാൻ ബെഹറ സന്നദ്ധനായെന്നും മുഖ്യമന്ത്റി വിലക്കിയെന്നും വിവരമുണ്ട്.

Top